ജോൺ കുര്യൻ യുഎസ് നാഷനൽ അക്കാദമി ഓഫ് മെഡിസിൻ അംഗം

ബേർക്‌ലി (കലിഫോർണിയ)∙ കലിഫോർണിയ സർവകലാശാലയിൽ മോളിക്കുലർ ബയോളജിയിലും രസതന്ത്രത്തിലും പ്രഫസറായ മലയാളി ഡോ. ജോൺ കുര്യൻ നാഷനൽ അക്കാദമി ഓഫ് മെഡിസിൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അർബുദമരുന്നായ ‘ഗ്ലീവേക്കി’ന്റെ ഘടന നിർണയിച്ചതുൾപ്പെടെ ശ്രദ്ധേയ സംഭാവനകൾ മാനിച്ചാണ് അക്കാദമി അംഗത്വം. കോട്ടയം അയ്മനം പാട്ടിൽ പാട്‌ലീപുത്ര കുടുംബാംഗമായ ജോൺ കുര്യൻ പരേതനായ അഡിഷനൽ ഡപ്യൂട്ടി സിഎജി കെ.ജെ. കുര്യന്റെയും അന്ന കുര്യന്റെയും മകനാണ്.