ന്യൂഡൽഹി ∙ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷനൽ സർവീസിന്റെ (ചാരിസ്) ഏഷ്യയിൽ നിന്നുള്ള അംഗമായി സിറിൽ ജോണിനെ വത്തിക്കാൻ നിയമിച്ചു. ഫ്രാൻസിസ് മാർപാപ്പ വ്യക്തിപരമായി താൽപര്യമെടുത്താണ് 18 അംഗ സമിതിയെ നിയമിച്ചത്. ബൽജിയത്തിൽ നിന്നുള്ള ജോ ജീൻ ലൂക് മോൺസാണ് ചാരിസിന്റെ മോഡറേറ്റർ.
കത്തോലിക്കാ സഭയുടെ കരിസ്മാറ്റിക് വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള രാജ്യാന്തര സമിതിയാണ് ചാരിസ്. കുറവിലങ്ങാട് സ്വദേശിയായ സിറിൽ ജോൺ ലോക്സഭാ സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയും ചീഫ് ഓഫ് പ്രോട്ടോക്കോളുമായിരുന്നു. ഡൽഹി അതിരൂപതയുടെ റിന്യൂവൽ ചെയർമാനും ഇന്ത്യൻ നാഷനൽ സർവീസ് ടീം ചെയർമാനുമായിരുന്നു.