ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വെയിലത്തു ജോലി പാടില്ല

തിരുവനന്തപുരം∙ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികൾക്കു ജോലിസമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി.

ഏപ്രിൽ 30 വരെ ഉച്ചയ്ക്കു 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ജോലിസമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനുമിടയിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തണം. രാവിലത്തെ ജോലി ഉച്ചയ്ക്കു 12ന് അവസാനിക്കും. ഉച്ച കഴിഞ്ഞുള്ളതു മൂന്നിന് ആരംഭിക്കും.