കൊച്ചി∙ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ അക്ഷയ തൃതീയ പ്രമാണിച്ച് ആഭരണങ്ങൾക്ക് പ്രത്യേക ഒാഫറുകൾ. സ്വർണ്ണം വാങ്ങാനുള്ള ഏറ്റവും നല്ല ദിനമെന്ന് വിശ്വസിക്കുന്ന അക്ഷയ തൃതീയ ഇത്തവണ ഏപ്രിൽ 28 നാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഒാരോ ഡയമണ്ട് ജ്വല്ലറി പർച്ചെയ്സിനും രണ്ടു ഗ്രാം ഗോൾഡ് കോയിൻ തികച്ചും സൗജന്യമായാണ് ജോയ്ആലുക്കാസിൽ നൽകുന്നത്. 50,000 രൂപയുടെ ഒാരോ ഗോൾഡ് ജ്വല്ലറി പർച്ചെയ്സിനും 250 മില്ലി ഗ്രാം ഗോൾഡ് കോയിനും 50,000 രൂപയുടെ ഒാരോ ഡയമണ്ട് ജ്വല്ലറി പർച്ചെയ്സിനും ഒരു ഗ്രാം ഗോൾഡ് കോയിനും സൗജന്യമായി നൽകുന്നു.
പഴയ 21/22 കാരറ്റ് ആഭരണങ്ങൾ മാറ്റിവാങ്ങാനുള്ള സുവർണ്ണാവസരവും ജോയ്ആലുക്കാസിൽ ലഭ്യമാണ്. സ്വർണ്ണവിലയുടെ 10% മാത്രം നൽകി കുറഞ്ഞവിലയിൽ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാനുള്ള സൗകര്യവും അക്ഷയതൃതീയ പ്രമാണിച്ച് ഒരുക്കിയിട്ടുണ്ട്. ലൈറ്റ് വെയ്റ്റ്, പാർട്ടിവെയർ, വെഡ്ഡിംഗ് വെയർ ഗോൾഡ്, ജെംസ് സ്റ്റോൺസ്, ഡയമണ്ട്, പ്ലാറ്റിനം ജ്വല്ലറി ആഭരണങ്ങൾ എന്നിവയിലെ ലേറ്റസ്റ്റ് ഡിസൈനുകൾ ജോയ് ആലുക്കാസിൽ അണിനിരത്തിയിട്ടുണ്ട്.
അക്ഷയ തൃതീയ ഉത്സവ കാലം പ്രമാണിച്ച് ജോയ്ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് പ്രത്യേക ആനുകൂല്യങ്ങളും ആഭരണ ശേഖരവും എല്ലാ വർഷവും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നു. ജോയ്ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും അക്ഷയ തൃതീയ ഒാഫറുകൾ ലഭ്യമാണ്.