തൃശൂർ∙ ജോയ് ആലുക്കാസിന്റെ സമ്പൂർണ സൂപ്പർമാർക്കറ്റ് ഷോപ്പിങ് സംസ്കാരവുമായി മാൾ ഓഫ് ജോയുടെ ജോയ് മാർട്ട് തൃശൂരിലും പ്രവർത്തനമാരംഭിച്ചു. തൃശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ ജോയ്മാർട്ട് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ചെറുപട്ടണങ്ങളിലും ലോകോത്തര ഷോപ്പിങ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജോയ് മാർട്ടിന്റെ രണ്ടാമത്തെ സംരംഭമാണിത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ എല്ലാവർക്കും എത്തിക്കുക എന്നതാണ് ജോയ് മാർട്ടിന്റെ പ്രഥമ ലക്ഷ്യമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ഒപ്പം ആധുനിക കാലത്തിന് ഇണങ്ങുന്ന സൗകര്യങ്ങളും സേവനങ്ങളും നൽകുക എന്നതും ജോയ് മാർട്ട് ലക്ഷ്യമിടുന്നു. ജോയ് മാർട്ട് നൽകുന്ന സ്പെഷൽ വിലയ്ക്ക് ഒട്ടനവധി ഉൽപന്നങ്ങൾ ഷോപ്പിങ് ആദായകരമാക്കുവാൻ ഉപഭോക്താവിനെ സഹായിക്കും.
ഒരു വീട്ടിലേക്ക് വേണ്ട എല്ലാവിധ നിത്യോപയോഗ സാധാനങ്ങൾക്കും പുറമേ ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുടെ ഇതുവരെ കാണാത്ത ശേഖരവും തൃശൂർ ജോയ്മാർട്ടിൽ ലഭ്യമാണ്. ചോക്ലേറ്റുകൾ, ജ്യൂസുകൾ തുടങ്ങി സ്റ്റേഷനറി, ക്രോക്കറി ഉൽപന്നങ്ങളാണ് ഇംപോർട്ട് ഉൽപന്ന ശ്രേണിയിലെ പ്രധാന ആകർഷണങ്ങൾ. ആരോഗ്യത്തിനും പരിശുദ്ധിക്കും മുൻഗണന നൽകിക്കൊണ്ട് പുതുമയിലും സ്വാദിലും വേറിട്ടു നിൽക്കുന്ന ബേക്കറി വിഭവങ്ങളാണ് തൃശൂർ ജോയ്മാർട്ടിന്റെ മറ്റൊരു സവിശേഷത. പൂർണമായും ഓർഗാനിക് വിഭവങ്ങൾക്ക് മാത്രമായി പ്രത്യേക സെക്‌ഷനും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നവർക്കായി ജോയ്മാർട്ടിന്റെ ഈ ഓർഗാനിക് സെക്‌ഷൻ പുതിയൊരു അനുഭവമായിരിക്കും.
ജോയ് മാർട്ട് ശൃംഖലയിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ് കോട്ടയത്തെ മാൾ ഓഫ് ജോയിലാണ് പ്രവർത്തിക്കുന്നത്.