ആലപ്പുഴ ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി രാജു അപ്സരയെ നാമനിർദേശം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീൻ അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജോബി വി ചുങ്കത്തിന്റെ രാജി അംഗീകരിച്ചതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് രാജു അപ്സരയെ നാമനിർദേശം ചെയ്തത്. ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായി പ്രവർത്തിക്കുകയായിരുന്നു രാജു അപ്സര.