ഷഓമി ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേ സ്മാർട്ട് ഫോൺ മി Mix2 അവതരിപ്പിച്ചു. കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും വിലയേറിയ ഫോണാണിത്. വില 35, 999 രൂപ. 5.99 ഇഞ്ച് സ്‌ക്രീൻ മുൻഭാഗത്തു പൂർണമായും നിറഞ്ഞുനിൽക്കുന്നു. ഹിഡൻ സ്പീക്കറാണ് മറ്റൊരു പ്രത്യേകത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 835 പ്രോസസർ ആണ് ഫോണിന്റെ കരുത്ത്. 6 ജിബി + 128 ജിബി പതിപ്പിലാണ് ലഭിക്കുക. 12 മെഗാപിക്‌സൽ. 5 മെഗാപിക്സൽ ക്യാമറകൾ, 3400 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണു മറ്റു സവിശേഷതകൾ.
Search in
Malayalam
/
English
/
Product