ജോൺ കുര്യാക്കോസിന് അവാർഡ്

ജോൺ കുര്യാക്കോസ്

പാലാ ∙ സെന്റ് തോമസ് കോളജ് അലംനൈ അസോസിയേഷനും ജോർജ് തോമസ് കൊട്ടുകാപ്പള്ളി ട്രസ്റ്റും ഏർപ്പെടുത്തിയ ജോർജ് തോമസ് കൊട്ടുകാപ്പള്ളി സ്മാരക ബിസിനസ് എക്സലൻസ് അവാർഡ് (ഒരു ലക്ഷം രൂപ) മൂവാറ്റുപുഴ ഡെന്റ് കെയർ ഡെന്റൽ കെയർ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് പുത്തൻപുരയിൽ അർഹനായി. ഒക്ടോബർ അഞ്ചിന് സമ്മാനിക്കും.