Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഐസിയുടെ ഊന്നൽ പെൻഷൻ പ്ലാനുകളിൽ: ദക്ഷിണ മേഖലാ മാനേജർ

lic

ആലപ്പുഴ ∙ പെൻഷൻ പ്ലാനുകളിലാണ് എൽഐസി കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നു ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ദക്ഷിണ മേഖലാ മാനേജർ ആർ.താമോദരൻ. വിരമിച്ച ശേഷമുള്ള ജീവിതത്തിൽ കൃത്യമായ തുക നൽകുകയാണു പുതിയ പോളിസികളിലൂടെ എൽഐസി ചെയ്യുന്നത്. എല്ലാവർക്കും പെൻഷൻ ലഭിക്കുകയെന്നതാണ് എൽഐസിയുടെ ലക്ഷ്യം. മൈ എൽഐസി ആപ്പ് വഴി വീട്ടിലിരുന്നു തന്നെ പ്രീമിയം അടയ്ക്കാനും പോളിസികൾ പരിശോധിക്കാനും കഴിയും. ടോൾഫ്രീ നമ്പറും ഉപയോക്താക്കളുടെ സൗകര്യത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രളയത്തിൽ മരിച്ച 79 പേർക്കാണു പോളിസി ഉണ്ടായിരുന്നത്. ഇതിൽ 40 എണ്ണം രേഖകൾ ശരിയല്ലാത്തതിനാൽ തള്ളിക്കളയേണ്ടി വന്നു. ബാക്കിയുള്ള 39 പോളിസികളുടെ ഗുണഭോക്താക്കൾക്കു വേഗത്തിൽത്തന്നെ സഹായം നൽകാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.