തൃശൂർ ∙ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 24 കോടി രൂപയുടെ ലാഭമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 48.99 കോടി നഷ്ടമായിരുന്നു. കിട്ടാക്കടം 4.99 ശതമാനത്തിൽനിന്നു 0.49 ശതമാനമായതായി മാനേജിങ് ഡയറക്ടർ കെ. പോൾ തോമസ് പറഞ്ഞു. 200 ശാഖകൾ കൂടി ഈ വർഷം ആരംഭിക്കും. നിക്ഷേപം 192.41 % വർധിച്ച് 3051.20 കോടിയായി. മൈക്രോ ഫിനാൻസ് രംഗത്തുണ്ടാക്കിയ നേട്ടമാണു ബാങ്കിനെ മികവിലേക്കു നയിച്ചത്.