കർണാടകയിൽ 1000 കടന്ന് എൽപിജി വില

ബെംഗളൂരു ∙ സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില രാജ്യത്ത് ആദ്യമായി 1000 രൂപ കടന്നു. കർണാടകയിലെ ബീദറിൽ 1015.50 രൂപയാണ് 14.2 കിലോ സിലിണ്ടറിന്റെ ഇന്നലത്തെ വില. ഒറ്റയടിക്ക് 59 രൂപ കൂടി. ഏപ്രിലിലെ 719 രൂപയിൽ നിന്ന് 300 രൂപയോളമാണ് 7 മാസം കൊണ്ടു കൂടിയത്.