Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യക്കുറി നറുക്കെടുപ്പിൽ എംപി, എംഎൽഎമാരും സിനിമാ താരങ്ങളും

lottery

തിരുവനന്തപുരം ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിനു സാക്ഷ്യം വഹിക്കാൻ ഇനി എംപിമാരും എംഎൽഎമാരും സിനിമാ, സീരിയിൽ താരങ്ങളും. നറുക്കെടുപ്പ് തൽസമയം ചാനലുകളിൽ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചതും വിശ്വാസ്യത വർ‌ധിപ്പിക്കണമെന്നതും കണക്കിലെടുത്താണ് ജനപ്രിയരെക്കൂടി നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നത്.

വിശ്വാസ്യതയുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുന്ന നറുക്കെടുപ്പിനു കൂടുതൽ വിശ്വാസ്യത കൈവരുമെന്നാണു ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യത നശിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതു പ്രതിരോധിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചിട്ടുണ്ട്.