ഐഎൽ ആൻഡ് എഫ്എസ്: 5 വർഷത്തെ കണക്കുകൾ പരിശോധിക്കും

മുംബൈ ∙ ഐഎൽ ആൻഡ് എഫ്എസിന്റെ കഴിഞ്ഞ 5 വർഷത്തെ കണക്കുകൾ പുനപരിശോധിക്കാൻ സർക്കാർ. ഇതിനായി കമ്പനികാര്യ മന്ത്രാലയം നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എ‍ൻസിഎൽടി)സമീപിച്ചു. കമ്പനി നിയമം 130 വകുപ്പ് പ്രകാരമാണ് ഈ നീക്കം. ഇതാദ്യമായാണ് ഈ നിയമം ഉപയോഗിച്ച് ഒരു കമ്പനിയുടെ കണക്കുകൾ പരിശോധിക്കുന്നത്.

ഐഎൽ ആൻഡ് എഫ്എസ്സിന്റെയും മറ്റ് രണ്ട് ഉപകമ്പനികളുടെയും കണക്കുകളാണ് പരിശോധിക്കുന്നത്. എന്നാൽ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് ആർബിഐ, എസ്ബിഐ, ആദായ നികുതി വകുപ്പ് എന്നിവരുടെ അഭിപ്രായം തേടേണ്ടതുണ്ടെന്ന് എ‍ൻസിഎൽടി പറഞ്ഞു. ജനുവരി ഒന്നിന് വാദം കേൾക്കും.