യുഎസ്–ചൈന ചർച്ച തുടങ്ങി

ബെയ്‌ജിങ് ∙ യുഎസ്–ചൈന വ്യാപാര തർക്കം പരിഹരിക്കാനായുള്ള സാധ്യതകൾ തേടി ഇരു രാജ്യങ്ങളും ചർച്ച തുടങ്ങി.ഡപ്യൂട്ടി യുഎസ് ട്രേഡ് പ്രതിനിധി ജഫറി ഗെറീഷ് ആണ് യുഎസ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. ചർച്ച ഇന്നവസാനിക്കും. ഈ മാസം മുതൽ 90 ദിവസം വരെ പുതിയ ഇറക്കുമതി തീരുവ ചുമത്തുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാവില്ല.എന്നാൽ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് കരുതുന്നതായി യുഎസ് സർക്കാർ വൃത്തങ്ങൾ പറയുന്നു.

ചർച്ച മുൻകൂട്ടി കണ്ട്, യുഎസ് ഉൽപന്നങ്ങൾ ഇറക്കുമതി നടത്തുന്നതിന് ചില ആനുകൂല്യങ്ങൾ ചൈന പ്രഖ്യാപിച്ചു.സോയാബീൻ ഇറക്കുമതി പുനരാരംഭിച്ചു. കാർ ഇറക്കുമതി തീരുവയിലും ഇളവ് നൽകി. മാർച്ചിനുള്ളിൽ വ്യാപാര യുദ്ധത്തിന് പരിഹാരം കാണണമെന്ന നിലപാടിലാണ് ഇരു രാജ്യങ്ങളും.ചൈനയുടെ സാമ്പത്തിക വളർച്ച കുറഞ്ഞ സാഹചര്യത്തിൽ ചർച്ച നിർണായകമാണ്.90 ദിവസത്തിനകം പരിഹാരം കാണുന്നില്ലെങ്കിൽ ചൈനയിൽ നിന്ന് ഇറക്കുമതി നടത്തുന്ന ശേഷിക്കുന്ന 267 കോടി ഡോളർ ഉൽപന്നങ്ങൾക്കും തീരുവ ചുമത്തുമെന്ന് .യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ആശങ്കയിൽ ചൈന

∙ മൂന്നാം പാദത്തൽ ചൈന കൈവരിച്ചത് 6.5ശതമാനം വളർച്ച. 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്.
∙ ചൈനീസ് ഓഹരി വിപണി കഴിഞ്ഞ വർഷം കനത്ത നഷ്ടം രേഖപ്പെടുത്തി 28 ശതമാനം. ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ വിപണികളിൽ ഒന്ന്.
∙ ചൈനയുടെ വളർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രമുഖ യുഎസ് കമ്പനികൾ.