ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ നേരിയ വർധന. ബ്രെന്റ് ക്രൂഡ് വില ബാരലിന് 58.70 ഡോളറിലേക്ക് ഉയർന്നു. യുഎസ്– ചൈന വ്യാപാര തർക്കം പരിഹരിക്കാനായുള്ള ചർച്ചകൾ നടക്കുന്നതാണു വിപണിക്കു കരുത്തു പകർന്നത്. എണ്ണ ലഭ്യതയിലുണ്ടാവുന്ന കുറവും വില വർധിക്കാൻ കാരണമായി.ഈ വർഷം വില ബാരലിന് ശരാശരി 62.50 ഡോളറിലേക്ക് എത്താമെന്നാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ ഗോൾഡ്മാൻ സാക്സിന്റെ വിലയിരുത്തൽ.