ആഡംബര വസ്തുക്കൾക്ക് സെസ് പ്രഖ്യാപിക്കുമെന്ന് സൂചന

Rahul-Gandhi-and-Narendra-Modi
SHARE

കൊച്ചി ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്കു മിനിമം വേതനം ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ നേരിടാൻ മോദി സർക്കാർ ഇടക്കാല ബജറ്റിൽ സാർവത്രിക അടിസ്‌ഥാന വരുമാന (യൂണിവേഴ്‌സൽ ബേസിക് ഇൻകം) പദ്ധതി പ്രഖ്യാപിക്കുമോ? ഇപ്പോൾ വ്യാപകമായി ഉന്നയിക്കപ്പെടുന്ന ചോദ്യമാണിത്. ക്ഷേമപദ്ധതികളുടെ ബാഹുല്യത്തിനു പകരം സാർവത്രിക അടിസ്‌ഥാന വരുമാന പദ്ധതി എന്ന ആശയം 2016 – ’17 ലെ സാമ്പത്തിക സർവേയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

നോട്ട് റദ്ദാക്കലും കറൻസി നിയന്ത്രണവും മൂലം കഷ്‌ടപ്പെടേണ്ടിവന്ന സാധാരണക്കാരെ ആശ്വസിപ്പിക്കാൻ വിപ്‌ളവകരമായ ഈ പദ്ധതി 2017 – ’18 ലെ ബജറ്റിൽ ഉൾക്കൊള്ളിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതുമാണ്. സമാനമായ പദ്ധതി ഇപ്പോൾ കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തിരിക്കെ മോദി സർക്കാരിന് ഒഴിഞ്ഞുമാറാനാവാത്ത സ്‌ഥിതിയായിരിക്കുന്നു. പദ്ധതി പ്രഖ്യാപിച്ചാൽ അതു ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA