2 വെല്ലുവിളികൾ: വളർച്ച കുറഞ്ഞു; തൊഴിലില്ലായ്മ കൂടി
ന്യൂഡൽഹി ∙ പുതിയ സർക്കാരിന് ഉടനടി നേരിടേണ്ടുന്ന 2 വെല്ലുവിളികൾ സംബന്ധിച്ച് സർക്കാരിന്റെ തന്നെ രേഖകൾ പുറത്തുവന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 5 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ജനുവരി – മാർച്ച് ത്രൈമാസത്തിൽ 5.8% വളർച്ച മാത്രമാണ്

ന്യൂഡൽഹി ∙ പുതിയ സർക്കാരിന് ഉടനടി നേരിടേണ്ടുന്ന 2 വെല്ലുവിളികൾ സംബന്ധിച്ച് സർക്കാരിന്റെ തന്നെ രേഖകൾ പുറത്തുവന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 5 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ജനുവരി – മാർച്ച് ത്രൈമാസത്തിൽ 5.8% വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്.
കൃഷി, വ്യവസായ മേഖലകളിലെ മോശം വളർച്ചയാണ് മൊത്തം നിരക്കിനെ കാര്യമായി ബാധിച്ചത്. ചൈന 6.4% വളർച്ചയാണ് ഇതേ സമയത്തു നേടിയത്. മുൻ കൊല്ലം ഇതേ സമയം ഇന്ത്യ 6.6% വളർച്ച നേടിയിരുന്നു.
2018–19 സാമ്പത്തിക വർഷം രാജ്യം നേടിയത് 6.8% വളർച്ചയാണെന്നും വെളിപ്പെടുത്തി. മുൻ കൊല്ലം 7.2% ആയിരുന്നു. കഴിഞ്ഞ 5 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ, പ്രതിരോധം, നിർമാണം, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ 7 ശതമാനത്തിലധികം വളർച്ചയുണ്ടായി.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണെന്നും സർക്കാർ സമ്മതിക്കുന്നു. 2007–18 ലെ കണക്കാണ് ഇപ്പോൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. മൊത്തം തൊഴിൽ ശേഷിയുള്ളവരുടെ 6.1% പേർ തൊഴിൽരഹിതരാണെന്നാണു കണക്ക്. ഗ്രാമീണ മേഖലയിൽ 5.3%, നഗര മേഖലയിൽ 7.8% എന്നിങ്ങനെ.
പുരുഷന്മാരിൽ 6.2%, സ്ത്രീകളിൽ 5.7% പേർ തൊഴിൽരഹിതരാണ്. പുതിയ രീതിയിൽ കണക്കാക്കിയതുകൊണ്ടാണ് ഇത്രയും വർധനയെന്നും മറ്റു വർഷങ്ങളുമായി താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും തൊഴിൽമന്ത്രാലയം വിശദീകരിച്ചു.
നാഷണൽ സാംപിൾ സർവേ ഒാഫിസ് (എൻഎസ്എസ്ഒ) ശരിവച്ചതുമായ കണക്കുകൾ ജനുവരിയിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ സർക്കാർ നിഷേധിച്ചിരുന്നു.