പൈയൻസ് ഡേറ്റ വിപ്ലവത്തിന്
‘‘ലൈഫ് ഓഫ് പൈ കേരളീയരെല്ലാം നേരത്തേ കണ്ടു. ഇനി കാണാൻ പോകുന്നതു ലൈഫ് വിത് പൈ ആണ്’’. സംസ്ഥാനത്തെ ആദ്യത്തെ ഡേറ്റ സെന്ററായ പൈ കൊച്ചിയുടെ ലോഗോ പ്രകാശന വേളയിൽ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വാക്കുകൾ ഇങ്ങനെ. കൊച്ചി ഇൻഫോപാർക്കിൽ തുടങ്ങുന്ന പൈ കൊച്ചി ഡേറ്റ സെന്ററിന്റെ മുതൽമുടക്ക് 400 കോടി രൂപയാണ്.
‘‘ലൈഫ് ഓഫ് പൈ കേരളീയരെല്ലാം നേരത്തേ കണ്ടു. ഇനി കാണാൻ പോകുന്നതു ലൈഫ് വിത് പൈ ആണ്’’. സംസ്ഥാനത്തെ ആദ്യത്തെ ഡേറ്റ സെന്ററായ പൈ കൊച്ചിയുടെ ലോഗോ പ്രകാശന വേളയിൽ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വാക്കുകൾ ഇങ്ങനെ. കൊച്ചി ഇൻഫോപാർക്കിൽ തുടങ്ങുന്ന പൈ കൊച്ചി ഡേറ്റ സെന്ററിന്റെ മുതൽമുടക്ക് 400 കോടി രൂപയാണ്.
‘‘ലൈഫ് ഓഫ് പൈ കേരളീയരെല്ലാം നേരത്തേ കണ്ടു. ഇനി കാണാൻ പോകുന്നതു ലൈഫ് വിത് പൈ ആണ്’’. സംസ്ഥാനത്തെ ആദ്യത്തെ ഡേറ്റ സെന്ററായ പൈ കൊച്ചിയുടെ ലോഗോ പ്രകാശന വേളയിൽ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വാക്കുകൾ ഇങ്ങനെ. കൊച്ചി ഇൻഫോപാർക്കിൽ തുടങ്ങുന്ന പൈ കൊച്ചി ഡേറ്റ സെന്ററിന്റെ മുതൽമുടക്ക് 400 കോടി രൂപയാണ്.
‘‘ലൈഫ് ഓഫ് പൈ കേരളീയരെല്ലാം നേരത്തേ കണ്ടു. ഇനി കാണാൻ പോകുന്നതു ലൈഫ് വിത് പൈ ആണ്’’. സംസ്ഥാനത്തെ ആദ്യത്തെ ഡേറ്റ സെന്ററായ പൈ കൊച്ചിയുടെ ലോഗോ പ്രകാശന വേളയിൽ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വാക്കുകൾ ഇങ്ങനെ. കൊച്ചി ഇൻഫോപാർക്കിൽ തുടങ്ങുന്ന പൈ കൊച്ചി ഡേറ്റ സെന്ററിന്റെ മുതൽമുടക്ക് 400 കോടി രൂപയാണ്. കേരളീയരുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന സ്ഥാപനമായിരിക്കും പൈ കൊച്ചി എന്ന വിലയിരുത്തലാണു ശിവശങ്കറുടെ വാക്കുകൾക്കു പിന്നിൽ. പൈ ഡേറ്റ സെന്ററിന്റെ രണ്ടാമത്തെ കേന്ദ്രമാകും കൊച്ചിയിലേത്. കേരളം കമ്പനിക്കു തുറന്നു കൊടുക്കുന്ന വൻ അവസരങ്ങളെപ്പറ്റി കമ്പനി സ്ഥാപകനും സിഇഒയുമായ കല്യാൺ മൂപ്പനേനി മനോരമയോടു സംസാരിക്കുന്നു.
? രാജ്യത്തെ പ്രമുഖ ഐടി ഹബുകളെപ്പോലും ഒഴിവാക്കി കേരളത്തിലാണു കമ്പനി രണ്ടാമത്തെ ഡേറ്റ കേന്ദ്രം തുറക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ കൂടുതലായി കേരളം എന്ത് അനുകൂല സാഹചര്യം ആണ് തുറന്നിടുന്നത്?
കമ്പനി ആസ്ഥാനമായ ആന്ധ്രാപ്രദേശിലെ അമരാവതിയിൽ സ്ഥാപിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ അപ് ടൈം സർട്ടിഫൈഡ് ടിയർ 4 ഡേറ്റ സെന്ററിനു ശേഷമുള്ള കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രമാണു കൊച്ചി ഇൻഫോ പാർക്കിലേത്. സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഐടി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ പൈ ഡേറ്റ സെന്റർ നിർണായക സാന്നിധ്യമാകും. 2022ൽ സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി എന്ന ലക്ഷ്യവുമായി മുന്നോട്ടു പോവുകയാണു സർക്കാർ. അതിവേഗ ഇന്റർനെറ്റ് ഓരോ കേരളീയന്റെയും സ്വീകരണമുറിയിലേക്കെത്തും. ജീവിത സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്താനും വിരൽത്തുമ്പിലുള്ള മൊബൈൽ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് എന്തും അതിവേഗം സാധ്യമാക്കാനും ഇതു വഴിയൊരുക്കും. എന്നാൽ ഇതിനു വൻ കംപ്യൂട്ടിങ് ശക്തി തന്നെ ആവശ്യമായി വരും. സുരക്ഷിതത്വവും പ്രധാനമാണ്. ഇവിടെയാണു കേരളത്തിന് ഒരു മികച്ച ഡേറ്റ സെന്റർ ആവശ്യമായി വരുന്നത്. ഇതു നൽകാനാണു ഞങ്ങളുടെ ശ്രമം. രാജ്യത്തുതന്നെ ഇന്റർനെറ്റ് ഉപയോഗത്തിൽ ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. ഇതു പൈ സെന്ററിനു വലിയ ഒരു അവസരമാണ്.
? കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് തിരുവനന്തപുരത്താണ്. കൊച്ചിയിൽനിന്നു മറ്റു ജില്ലകളിലേക്കു പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ നിലവിൽ പദ്ധതിയുണ്ടോ?
കൊച്ചിയിൽനിന്നു തുടങ്ങി ഭാവിയിൽ പ്രവർത്തനം വ്യാപിപ്പിക്കുക എന്നതാണു ലക്ഷ്യം. തിരുവനന്തപുരവും ഐടി മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നഗരം തന്നെ. എന്നാൽ ആദ്യഘട്ടത്തിൽ പാർട്ണർ കമ്പനികളുമായി സഹകരിച്ചാവും ഇവിടെ പൈയുടെ പ്രവർത്തനം.
? ഡേറ്റ സെന്ററിന്റെ വരവ് ഐടി മേഖലയിലെ തൊഴിലവസരങ്ങളിൽ എന്തു വ്യത്യാസമാകും സൃഷ്ടിക്കുക?
ഡേറ്റാ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായതിനാൽ നേരിട്ടു നൽകാനാവുന്ന തൊഴിലവസരങ്ങൾ പരിമിതമാകും. ഏതാണ്ട് 1300 ജീവനക്കാരാകും കൊച്ചി സെന്ററിൽ ഉണ്ടാകുക. എന്നാൽ ഡേറ്റ സെന്ററിന്റെ വരവോടെ ഐടി കമ്പനികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകും. ഐടിയിൽ നിന്നുള്ള വരുമാനം നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്. മെച്ചപ്പെട്ട കണക്ടിവിറ്റിയുടെ ഉപോത്പന്നമാണിത്. ഡേറ്റ സെന്റർ ഒരു ആവാസ വ്യവസ്ഥയാണു സൃഷ്ടിക്കുന്നത് എന്ന് ആലങ്കാരികമായി പറയാം. ഇങ്ങനെ നോക്കുമ്പോൾ ആശ്രിത വ്യവസായങ്ങൾക്കു വൻ കുതിപ്പുണ്ടാകാൻ ഡേറ്റ സെന്റർ വഴിയൊരുക്കും. ഇതു കണക്കിലെടുക്കുമ്പോൾ തൊഴിലവസരങ്ങളിലും വൻവർധനയാണുണ്ടാകാൻ പോകുന്നത്
? മറ്റു സംസ്ഥാനങ്ങളിൽ പുതിയ പദ്ധതികൾ ഉടൻ ആലോചിക്കുന്നുണ്ടോ?
മുംബൈയിലും ഡേറ്റ സെന്ററിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും. ആറു മാസത്തിനുള്ളിൽ കിഴക്കൻ സംസ്ഥാനങ്ങളിലൊന്നിലും കമ്പനിയുടെ സാന്നിധ്യമുണ്ടാകും. അമരാവതി, കൊച്ചി എന്നിവിടങ്ങൾക്കു പുറമെ ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ക്ലൗഡ് സോണുകളും ആരംഭിക്കുന്നുണ്ട്.
? കമ്പനിക്കു കേരള സർക്കാർ എന്തൊക്കെ സൗകര്യങ്ങളാണു നൽകുക?
കമ്പനിക്കു വേണ്ട അനുമതികൾ ഉൾപ്പെടെ നൽകാൻ ഹെൽപ് ഡെസ്കുകൾ ഒരുക്കി നൽകുന്നതിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഏറെ വൈദ്യുതി ഉപയോഗം വേണ്ടിവരുന്നതിനാൽ സ്വന്തമായി പവർ സ്റ്റേഷൻ ഉൾപ്പെടെ അനുവദിച്ചു. 2020 ഏപ്രിലിൽ കമ്പനിയുടെ പ്രവർത്തനം ? ആരംഭിക്കുന്നതോടെ സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ സഹകരണം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.
? ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ ഡേറ്റ മേഖലയിൽ വൻ മാറ്റങ്ങളാണു പ്രവചിക്കപ്പെടുന്നത്. പൈ ഡേറ്റ സെന്റർ ഈ സാങ്കേതിക വിദ്യയെ ഉൾക്കൊള്ളാൻ എത്രത്തോളം സജ്ജമാണ്?
വളരെ ശക്തവും സുരക്ഷിതവുമായ നൂതന സാങ്കേതിക വിദ്യയാണു ബ്ലോക് ചെയിൻ. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാൽ ഡേറ്റയിൽ മാറ്റിമറിക്കലുകൾ അസാധ്യമാകും എന്നതാണു മെച്ചം. രാജ്യം വളരെ വേഗം തന്നെ ഈ സാങ്കേതികവിദ്യയെ സ്വാംശീകരിക്കുന്നുണ്ട്. ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയിൽ വിദഗ്ധരായ സെബി എന്ന പാർട്ണർ കമ്പനിയുമായി പൈ സഹകരിക്കുന്നുണ്ട്. വസ്തു റജിസ്ട്രേഷൻ റെക്കോഡുകളിൽ ബ്ലോക്ക് ചെയിൻ ആദ്യമായി ഉപയോഗിച്ച കമ്പനിയാണു സെബി. പൈ ഡേറ്റ സെന്ററിനുള്ളിൽത്തന്നെ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള സൗകര്യവും ലഭിക്കും. ആരോഗ്യം, വിദ്യാഭ്യാസം, നീതിനിർവഹണം എന്നു വേണ്ട സമസ്ത മേഖലകളിലും ഇത് ഉപയോഗപ്പെടുത്താനുമാവും.