സമ്പദ്‌വ്യവസ്‌ഥ 5 ലക്ഷം കോടി ഡോളർ അസാധ്യമല്ല
കൊച്ചി ∙ ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥ അഞ്ചു ലക്ഷം കോടി യുഎസ് ഡോളറിലെത്തിക്കുക എന്ന ബജറ്റ് ലക്ഷ്യം നേടിയെടുക്കാനാകുമോ എന്നതു സംബന്ധിച്ചു പലർക്കും സംശയമുണ്ടാകാമെങ്കിലും അത് അസാധ്യമായ കാര്യമല്ലെന്നു സാമ്പത്തിക വിദഗ്‌ധനായ ഡോ. സുർജിത് എസ്. ഭല്ല ചൂണ്ടിക്കാട്ടുന്നു. | Budget Speeh | Manorama News

കൊച്ചി ∙ ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥ അഞ്ചു ലക്ഷം കോടി യുഎസ് ഡോളറിലെത്തിക്കുക എന്ന ബജറ്റ് ലക്ഷ്യം നേടിയെടുക്കാനാകുമോ എന്നതു സംബന്ധിച്ചു പലർക്കും സംശയമുണ്ടാകാമെങ്കിലും അത് അസാധ്യമായ കാര്യമല്ലെന്നു സാമ്പത്തിക വിദഗ്‌ധനായ ഡോ. സുർജിത് എസ്. ഭല്ല ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിലെ വാർഷിക വളർച്ച 10 ശതമാനമാണെങ്കിൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അതിലും താഴ്‌ന്ന നിരക്കിലുള്ള വളർച്ചയാണുണ്ടാകുന്നതെങ്കിലും ലക്ഷ്യം സാധ്യമാണ്.
യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കിന്റെ ചലന ചരിത്രം പരിശോധിച്ചാൽ രൂപയുടെ നില മെച്ചപ്പെടുകയാണെന്നു കാണാം. നിലവിലെ കണക്കനുസരിച്ചുതന്നെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥ 3.1 ലക്ഷം കോടി ഡോളറിന്റേതാണ്.
ഇപ്പോഴത്തേതിനെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട തോതിൽ സാമ്പത്തിക വളർച്ച കൈവരിച്ചാൽത്തന്നെ 2024 – ’25ൽ ഇന്ത്യയ്‌ക്ക് അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്‌ഥയാകാൻ സാധിക്കും.
വലിയ പ്രതീക്ഷകളാണു ബജറ്റ് സംബന്ധിച്ചു പൊതുവേയുണ്ടായിരുന്നത്. എന്നാൽ അത്ര വലിയ പരിഷ്‌കാരങ്ങൾ ഇല്ലാതെപോയി. അഞ്ചു വർഷത്തിനകം സമ്പദ്‌വ്യവസ്‌ഥ അഞ്ചു ലക്ഷം കോടി ഡോളറിലെത്തുമെന്ന ബജറ്റ് പ്രതീക്ഷയിൽ അവിശ്വാസം തോന്നാൻ ഇതാകാം കാരണമെന്നും സുർജിത് അഭിപ്രായപ്പെട്ടു.