അയല അദ്ദേഹം
അയല NO-1 2018ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയല. മത്തിക്ക് 9–ാം സ്ഥാനം മാത്രം. മത്തിയായിരുന്നു മുൻ വർഷം ഒന്നാം സ്ഥാനത്ത്. കേരളത്തിലും അയല ഒന്നാമത്; മത്തി തൊട്ടുപിന്നിൽ. ഗുജറാത്ത് NO-1 രാജ്യത്ത് ഏറ്റവും കൂടുതൽ കടൽ മീൻ വാരിയതു ഗുജറാത്ത്. തമിഴ്നാടിനു രണ്ടും കേരളത്തിനു മൂന്നും സ്ഥാനം.

അയല NO-1
2018ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയല. മത്തിക്ക് 9–ാം സ്ഥാനം മാത്രം. മത്തിയായിരുന്നു മുൻ വർഷം ഒന്നാം സ്ഥാനത്ത്. കേരളത്തിലും അയല ഒന്നാമത്; മത്തി തൊട്ടുപിന്നിൽ.
ഗുജറാത്ത് NO-1
രാജ്യത്ത് ഏറ്റവും കൂടുതൽ കടൽ മീൻ വാരിയതു ഗുജറാത്ത്. തമിഴ്നാടിനു രണ്ടും കേരളത്തിനു മൂന്നും സ്ഥാനം. രാജ്യത്ത് ആകെ ലഭിച്ചതു 34.9 ലക്ഷം ടൺ.
കേരളത്തിൽ വർധന
കേരളത്തിന്റെ സംഭാവന 6.43 ലക്ഷം ടൺ. ദേശീയതലത്തിൽ മീൻ ലഭ്യതയിൽ 9% ഇടിവുണ്ടായപ്പോൾ കേരളത്തിൽ 10% വർധനയാണുണ്ടായത്. മത്തി ചതിച്ചെങ്കിലും അയല, കൊഴുവ, ചെമ്മീൻ, കിളിമീൻ, കൂന്തൽ (കണവ) തുടങ്ങിയവ വർധിച്ച തോതിൽ ലഭിച്ചതാണു കേരളത്തെ തുണച്ചത്.
80,320 കോടി രൂപ
രാജ്യത്തെ തുറമുഖങ്ങളിൽ ലഭിച്ചത് 52,632 കോടി രൂപ മൂല്യമുള്ള മത്സ്യം. ചില്ലറവിപണിയിൽ വില 80,320 കോടിയായി ഉയർന്നു. മുൻ വർഷത്തേക്കാൾ 0.4% കൂടി.
മുനമ്പം മുന്നിൽ
കേരളത്തിൽ വമ്പൻ ‘ക്യാച്ച്’ പദവി എറണാകുളം (1,61,082 ടൺ), കൊല്ലം (1,38,475 ടൺ) ജില്ലകൾക്കാണ്. എറണാകുളത്തെ മുനമ്പമാണു തുറമുഖങ്ങളിൽ ഒന്നാമൻ; കോരിയെടുത്തത് 86710 ടൺ മൽസ്യം. രണ്ടാമതു കൊല്ലം ജില്ലയിലെ നീണ്ടകര (57,939 ടൺ).
*കണക്കുകൾ: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ)