ന്യൂഡൽഹി∙ എംജി മോട്ടറിന്റെ വൈദ്യുത എസ്‌യുവി സെഡ്എസ് ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ അടുത്ത മാസം വിൽപനയ്ക്കെത്തും. 50,000 രൂപയ്ക്കു ബുക്കിങ് തുടങ്ങി. വില പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ വിൽപനയ്ക്ക് ഈ ഘട്ടത്തിൽ പദ്ധതിയില്ലെന്ന് എംജി മോട്ടർ ചീഫ് കമേഴ്സ്യൽ ഓഫിസർ ഗൗരവ് ഗുപ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ എംജി മോട്ടറിന്റെ വൈദ്യുത എസ്‌യുവി സെഡ്എസ് ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ അടുത്ത മാസം വിൽപനയ്ക്കെത്തും. 50,000 രൂപയ്ക്കു ബുക്കിങ് തുടങ്ങി. വില പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ വിൽപനയ്ക്ക് ഈ ഘട്ടത്തിൽ പദ്ധതിയില്ലെന്ന് എംജി മോട്ടർ ചീഫ് കമേഴ്സ്യൽ ഓഫിസർ ഗൗരവ് ഗുപ്ത പറ‍ഞ്ഞു. വൈദ്യുത കാർ ഓടിക്കാനാവശ്യമായ വിവിധ സാഹചര്യങ്ങളൊരുക്കി വിപണി പാകപ്പെടുത്താതെ രാജ്യവ്യാപകമായി വാഹനമെത്തിക്കുന്നതിൽ കാര്യമില്ല.

സാധാരണ 15 ആംപിയർ പ്ലഗ് പോയിന്റിൽനിന്നു ചാർജ് ചെയ്യാവുന്ന കേബിളിനു പുറമെ ഉപയോക്താവിന്റെ വീട്ടിലോ ഓഫിസിലോ സ്ഥാപിക്കാവുന്ന എസി ഫാസ്റ്റ് ചാർജർ, ഷോറൂമുകളിലും വിവിധ പൊതുകേന്ദ്രങ്ങളിലും അതിവേഗ ഡിസി ചാർജർ, അത്യാവശ്യസന്ദർഭങ്ങളിൽ സഹായിക്കാൻ ചാർജിങ് സംവിധാനമുള്ള മൊബൈൽ വാൻ സൗകര്യം എന്നിവ കൂടി ഉറപ്പാക്കുന്ന പദ്ധതിയാണ് എംജി നടപ്പാക്കുന്നത്.

ADVERTISEMENT

അതുകൊണ്ടാണ് കേരളമടക്കമുള്ള മറ്റു സ്ഥലങ്ങൾ ഇപ്പോൾ പരിഗണിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ സൗകര്യങ്ങളൊരുക്കുന്ന 5 നഗരങ്ങളിലെ സ്വീകാര്യത കണക്കിലെടുത്താവും അടുത്ത ഘട്ടം. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിച്ച് ഗുജറാത്തിലെ ഹാലോൽ പ്ലാന്റിലാണു നിർമാണം. ആദ്യ വർഷം 1000 കാർ എങ്കിലും വിൽക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.

സാധാരണ ചാർജിങ്ങിൽ 6–8 മണിക്കൂറാണു ഫുൾ ചാർജിനു വേണ്ടിവരുക. ഡിസി ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിൽ 80 ശതമാനം ചാർജിലെത്തും. 8 വർഷം അഥവാ 1.5 ലക്ഷം കിലോമീറ്റർ ബാറ്ററി വാറന്റിയും 5 വർഷം വാഹന വാറന്റിയുമുണ്ട്.
4.314 മീറ്റർ നീളവും 2.585 മീറ്റർ വീൽബെയ്സുമുണ്ട്. സെഡ്എസ്. വാഹനം ബ്രിട്ടൻ, ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും വിൽപനയിലുണ്ടെങ്കിലും എംജിയുടെ ഐ–സ്മാർട് ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യം ഇന്ത്യയിൽ മാത്രമാണ്.

ADVERTISEMENT

സെഡ്എസ്
5–സീറ്റർ എസ്‌യുവി
വൈദ്യുത മോട്ടർ
കരുത്ത് 143 എച്ച്പി
കുതിപ്പുശേഷി  (ടോർക്) 353 എൻഎം
ബാറ്ററി ശേഷി 44.5 കിലോവാട്ട് അവ്ർ
റേഞ്ച് (ദൂരം/ഫുൾ ചാർജ്) 340 കിലോമീറ്റർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT