ധർമജന്റെ ഓലക്കടയിൽ മീൻകറി, മീൻവറുത്തത്, ചെമ്മീൻ–തേങ്ങാക്കൊത്ത്, കപ്പ എന്നിവയായിരുന്നു വിഭവങ്ങൾ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള അതിഥികൾ ധർമൂസ് വിഭവങ്ങൾ രുചിച്ചു. Dharmajan, sea food, foodie, prawns, sea fish, pearl spot, dharmoos kitchen

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സിനിമയിൽനിന്നു മീൻ വിൽപനയിലേക്കു കടന്ന ധർമജൻ ബോൾഗാട്ടി ‘ധർമൂസ് ഫിഷ് ഹബ്’ എന്ന മീൻ വിൽപന ശൃംഖലയുടെ തുടർച്ചയായി ‘ധർമൂസ് കിച്ചൻ’ തുടങ്ങി. ആഘോഷവേളകളിൽ മീൻ വിഭവങ്ങൾ എത്തിച്ചും വിളമ്പിയും കൊടുക്കും.

കൊച്ചിയിൽ തുടങ്ങിയ ഫിഷ് ഹബ് പിന്നീടു മറ്റു സിനിമാ താരങ്ങൾക്കു ഫ്രാഞ്ചൈസീ നൽകിയാണു ധർമജൻ 19 സ്ഥലത്തേക്കു വ്യാപിപ്പിച്ചത്. എന്നാൽ ‘ധർമൂസ് കിച്ചൻ’ സ്വന്തം നാടായ മുളവുകാട്ടെ 10 സുഹൃത്തുക്കൾ ചേർന്നാണ്. കൊച്ചി തീരത്തിന്റെ രുചി മുളവുകാടു പാചകത്തിൽ എന്നതാണു ലക്ഷ്യം. കഴിഞ്ഞ ദിവസം നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ കൊച്ചിയിലെ വിവാഹ സൽക്കാരത്തിലായിരുന്നു ധർമൂസ് കിച്ചൻ അരങ്ങേറ്റം.

ADVERTISEMENT

2000 പേർക്കുള്ള സൽക്കാരത്തിൽ ധർമജന്റെ ഓലക്കടയിൽ മീൻകറി, മീൻവറുത്തത്, ചെമ്മീൻ–തേങ്ങാക്കൊത്ത്, കപ്പ എന്നിവയായിരുന്നു വിഭവങ്ങൾ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള അതിഥികൾ ധർമൂസ് വിഭവങ്ങൾ രുചിച്ചു. വിഷ്ണു നായകനായ ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന ചിത്രത്തിൽ ധർമജനും ഉണ്ടായിരുന്നു.

ഒരാൾക്ക് 250 മുതൽ 1000 രൂപവരെയാണു ധർ‍മൂസ് കിച്ചൻ ഈടാക്കുന്നത്. തുക കൂടുന്നതനുസരിച്ചു വിഭവങ്ങളുടെ എണ്ണവും കൗണ്ടറുകളും കൂടും. 5000 പേർക്കുവരെ വിഭവങ്ങൾ തയാറാക്കി നൽകാനാകുമെന്നു ധർമജൻ പറയുന്നു. വീടുകളിലെ സൽക്കാരങ്ങൾക്കും വിഭവങ്ങൾ എത്തിച്ചുകൊടുക്കും. 10ൽ അധികം ഓ‍ർഡർ വേണമെന്നു മാത്രം. മുഖ്യഅടുക്കള കൊച്ചിയിൽ മാത്രമാണുള്ളത്. മറ്റു സ്ഥലങ്ങളിൽ സൽക്കാരവേദിയിൽ ‘ലൈവ്’ പാചകവും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിഥികൾക്കായി ‘മീൻപിടിച്ചു പാചകം’ മുളവുകാടിനടുത്തുള്ള പെപ്പർ ഐലൻഡിൽ ചെയ്യാനും പദ്ധതിയുണ്ട്.

ADVERTISEMENT

English Summary: Actor Dharmajan Bolgatty starts new venture 'Dharmoos Kitchen'