മുംബൈ ∙ കോവിഡ് 19 ഭീതി വിട്ടൊഴിയാതെ ഓഹരി വിപണി. സെൻസെക്സ് ഇന്നലെ മൂക്കുകുത്തിയത് 2713.41 പോയിന്റ്. നിഫ്റ്റി 9200 പരിധിക്കു താഴെപ്പോയി. ഏഷ്യൻ വിപണികളിലെ തകർച്ചയുടെ തുടർച്ചയായാണ് ആഭ്യന്തര വിപണിയും വീണത്. സെൻസെക്സ് 31,390.07 ലും നിഫ്റ്റി 757.80 പോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കോവിഡ് 19 ഭീതി വിട്ടൊഴിയാതെ ഓഹരി വിപണി. സെൻസെക്സ് ഇന്നലെ മൂക്കുകുത്തിയത് 2713.41 പോയിന്റ്. നിഫ്റ്റി 9200 പരിധിക്കു താഴെപ്പോയി. ഏഷ്യൻ വിപണികളിലെ തകർച്ചയുടെ തുടർച്ചയായാണ് ആഭ്യന്തര വിപണിയും വീണത്. സെൻസെക്സ് 31,390.07 ലും നിഫ്റ്റി 757.80 പോയിന്റ് കുറഞ്ഞ് 9197.40 ലും എത്തി.

സൂചികകൾ നേരിടുന്ന രണ്ടാമത്തെ കനത്ത തകർച്ച കൂടിയാണിത്. എല്ലാ സൂചികാധിഷ്ഠിത ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസ് ഇൻഡ് ബാങ്കാണ് ഏറ്റവും കനത്ത ഇടിവ് നേരിട്ടത്. ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐടിസി, ഇൻഫോസിസ് വിലകളും താഴ്ന്നു. ആർബിഐ ഗവർണർ സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന വാർത്തയും വിപണിയെ ആശയക്കുഴപ്പത്തിലാക്കി.

ADVERTISEMENT

ഏഷ്യൻ വിപണികളിൽ ഷാങ്ഹായ് 3.40%, ഹോങ്കോങ് 4.03%, ടോക്കിയോ 2.46%, യൂറോപ്പ് 8% താഴ്ന്നു. തിരിച്ചടി നേരിട്ട സെക്ടറുകൾ: ബിഎസ്ഇ മെറ്റൽ, ബാങ്കെക്സ്, ഫിനാൻസ്, റിയൽറ്റി, ഐടി, എനർജി (9.30% വരെ). ഇടത്തരം, ചെറുകിട ഓഹരികൾ 5.94% വരെ കുറഞ്ഞു. ഓഹരി വിപണിയിലെ തകർച്ച നിക്ഷേപകരുടെ ആസ്തിയിൽ വരുത്തിവച്ചത് 7.62 ലക്ഷം കോടിയുടെ നഷ്ടം.

രൂപ ഇടിഞ്ഞു

ADVERTISEMENT

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 50 പൈസ കുറഞ്ഞ് 74.25 ൽ എത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ കുറച്ചതും ആർബിഐ പണലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവും വിപണിയെ സ്വാധീനിച്ചു. 

ഫെഡറൽ റിസർവ്പ ലിശ കുറച്ചു

ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡ് 19 സാമ്പത്തിക രംഗത്ത് വരുത്തിയ കനത്ത ആഘാതം മറികടക്കാൻ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടിക്കുറച്ചു. നിരക്ക് 0–0.25 ശതമാനമാക്കി.  കൂടാതെ 70000 കോടി ഡോളറിന്റെ കടപ്പത്രങ്ങളും ഫെഡ് റിസർവ് വാങ്ങും. സാമ്പത്തിക വളർച്ചയ്ക്ക് കോവിഡ് 19 വെല്ലുവിളി ഉയർത്തുന്നതായി ഫെഡറൽ റിസർവ് പറയുന്നു.  സാമ്പത്തികരംഗം സ്ഥിരത നേടിയെന്ന് ഉറപ്പാക്കുന്നതുവരെ പലിശ നിരക്ക് ഇതേ നിലവാരത്തിൽ നിലനിർത്താനാണ് തീരുമാനം.

യേസ് ബാങ്ക്: വ്യാപാരത്തിൽ നിയന്ത്രണം

ന്യൂഡൽഹി ∙ യേസ് ബാങ്ക് ഓഹരി വ്യാപാരത്തിൽ നിയന്ത്രണം കൊണ്ടുവന്നത് ആശങ്ക ഉണ്ടാക്കി. കൈവശമുള്ള ഓഹരികളുടെ 25% മാത്രമേ വിൽക്കാനാവൂ. ഇന്നലെ വില 50% വരെ ഉയർന്ന് 40.40 രൂപയിലെത്തിയിരുന്നു. പുതിയ നിർദേശപ്രകാരം കൈവശം 100 ഓഹരികൾ ഉണ്ടെങ്കിൽ 25% മാത്രമേ വിൽക്കാനാവൂ.യെസ് ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടു കേസിൽ അറസ്റ്റിലായ ബാങ്ക് സ്ഥാപകനും മുൻ മാനേജിങ് ഡയറക്ടറുമായ റാണ കപൂറിന്റെ ഇഡി കസ്റ്റഡി 20 വരെ കോടതി നീട്ടി.