∙നടപ്പ് സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് കുറയ്ക്കാൻ എന്താണ് പോംവഴി? ഏതൊക്കെ നിക്ഷേപങ്ങൾക്കാണ് നികുതി കിഴിവ് ലഭിക്കുക? ആദായ നികുതി നിയമം അനുസരിച്ച് ചില നിക്ഷേപങ്ങൾക്കും ചെലവുകൾക്കും നികുതി വിദേയ വരുമാനത്തിൽ നിന്ന് കിഴിവ് അനുവദിച്ചിട്ടുണ്ട്. നിക്ഷേപത്തിനുള്ള കിഴിവ് ആദായ നികുതി നിയമത്തിലെ വകുപ്പ്

∙നടപ്പ് സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് കുറയ്ക്കാൻ എന്താണ് പോംവഴി? ഏതൊക്കെ നിക്ഷേപങ്ങൾക്കാണ് നികുതി കിഴിവ് ലഭിക്കുക? ആദായ നികുതി നിയമം അനുസരിച്ച് ചില നിക്ഷേപങ്ങൾക്കും ചെലവുകൾക്കും നികുതി വിദേയ വരുമാനത്തിൽ നിന്ന് കിഴിവ് അനുവദിച്ചിട്ടുണ്ട്. നിക്ഷേപത്തിനുള്ള കിഴിവ് ആദായ നികുതി നിയമത്തിലെ വകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙നടപ്പ് സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് കുറയ്ക്കാൻ എന്താണ് പോംവഴി? ഏതൊക്കെ നിക്ഷേപങ്ങൾക്കാണ് നികുതി കിഴിവ് ലഭിക്കുക? ആദായ നികുതി നിയമം അനുസരിച്ച് ചില നിക്ഷേപങ്ങൾക്കും ചെലവുകൾക്കും നികുതി വിദേയ വരുമാനത്തിൽ നിന്ന് കിഴിവ് അനുവദിച്ചിട്ടുണ്ട്. നിക്ഷേപത്തിനുള്ള കിഴിവ് ആദായ നികുതി നിയമത്തിലെ വകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙നടപ്പ് സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് കുറയ്ക്കാൻ എന്താണ് പോംവഴി? ഏതൊക്കെ നിക്ഷേപങ്ങൾക്കാണ് നികുതി കിഴിവ് ലഭിക്കുക?

ആദായ നികുതി നിയമം അനുസരിച്ച് ചില നിക്ഷേപങ്ങൾക്കും ചെലവുകൾക്കും നികുതി വിദേയ വരുമാനത്തിൽ നിന്ന്  കിഴിവ് അനുവദിച്ചിട്ടുണ്ട്.

ADVERTISEMENT

നിക്ഷേപത്തിനുള്ള കിഴിവ്

ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി അനുസരിച്ച് നികുതി കിഴിവ് ലഭിക്കാന‍് ഈ മാസം 31 വരെ നടത്താവുന്ന  പ്രധാന നിക്ഷേപങ്ങൾ ഇവയാണ്.

∙ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്)

പിപിഎഫിലെ നിക്ഷേപം പലിശ, തിരികെ കിട്ടുന്ന തുക ഇവ മൂന്നും നികുതി വിമുക്തമാണ്. 500 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാം. നിലവിലെ പലിശ 7.9 ശതമാനമാണ്. നിക്ഷേപത്തിന്റെ കാലാവധി 15 വർഷമാണെങ്കിലും 5 വർഷത്തിനു ശേഷം ഭാഗികമായി പിൻവലിക്കാം. പോസ്റ്റ് ഓഫീസ്, ദേശസാൽകൃത ബാങ്കുകൾ, ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാം.

ADVERTISEMENT

∙ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി.)

ദേശീയ സമ്പാദ്യ പദ്ധതിയുടെ നിക്ഷേപത്തിന് പരിധി ഒന്നുമില്ലെങ്കിലും കുറഞ്ഞ കാലാവധി 5 വർഷമാണ്. നിലവിൽ 7.9 ശതമാനം ലിക്കുന്ന വാർഷിക പലിശ നികുതി വിധേയമാണ്. എന്നാൽ പലിശ പുനർനിക്ഷേപിച്ചതായി കണക്കാക്കി നികുതി കിഴിവ് നേ.ടാം. പോസ്റ്റോഫീസിൽ നിന്നാണ് എൻഎസ് സി വാങ്ങാവുന്നത്. നിക്ഷേപം തിരികെ ലഭിക്കുമ്പോൾ നികുതി ഇല്ല. കാലാവധിക്ക് മുമ്പ് സാധ്രണ ഗതിയിൽ പിൻവലിക്കാന‍് പറ്റുന്നതല്ല.

∙ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതി (ഇഎസ്‌എസ്എസ്)

നികുതി കിഴിവിനുള്ള നിക്ഷേപങ്ങളിൽ ഏറ്റവും കുറഞ്ഞ കാലാവധിയായ 3 വർഷം ഇഎൽഎസ് എസിനാണ്. കാലാവധിക്ക് മുമ്പ് ഭാഗികമായി പോലും പിൻവലിക്കാനാവില്ല. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിനുള്ള വരുമാനം ഓഹരി വിപണിയെ അധിഷ്ഠിതമാക്കിയാണ്. ഫണ്ടിൽ നിന്നുള്ള വരുമാനത്തിന് നിലവിൽ നികുതി ഇല്ല. എന്നാൽ കാലാവധിക്കു ശേഷം നിക്ഷേപം വിറ്റഅ കിട്ടുന്ന തുകയിൻമേൽ ഉള്ള ദീർഘകാല മുലധന ലാഭം ഒരു ലക്ഷം രൂപ വരെ നികുതി ഇല്ല. അതിനു മുകളിൽ  ഉള്ള ലാഭത്തിന് പത്തു ശതമാനം നികുതി കൊടുക്കണം.

ADVERTISEMENT

∙ സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം

‌പെൺകുട്ടിയുടെ മാതാപിതാക്കൾക്കോ രക്ഷകർത്താക്കൾക്കോ ബാങ്കിലോ പോസ്റ്റോഫീസിലോ അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് തുടങ്ങുമ്പോൾ പെൺകുട്ടിക്ക് പത്ത് വസ് തികയാൻ പാടില്ല. അക്കൗണ്ട് തുടങ്ങി 15 വർഷത്തേക്ക് വർഷം തോറും ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഭാര്യയ്ക്കും ഭർത്താവിനും നികുതി ഇളവ് ലഭിക്കും. പെൺകുട്ടിക്ക് 18 വയസ്സ് ആകുന്നതു വരെയോ  പത്താം ക്ലാസ് പാസാക്കുന്നതു വരെയോ തുക പിൻവലിക്കാനാകില്ല. നിക്ഷേപത്തിന്റെ പലിശയും (നിലവിൽ 8.4%) പിൻവലിക്കുന്ന തുകയ്ക്കും നികുതി ഇല്ല. നിക്ഷേപത്തിന്റെ കാലാവധി 21 വർഷമാണ്.

∙ 5 വർഷത്തെ സ്ഥിര നിക്ഷേപം

ബാങ്കുകളിലോ പോസ്റ്റോഫീസിലോ നികുതി കിഴിവിനായുള്ള 5 വർഷത്തെ സ്ഥിര നിക്ഷേപം തുടങ്ങാം. ഒന്നര ലക്ഷം വരെയുള്ള നിക്ഷേപത്തിനേ നികുതി ഇളവ് ലഭിക്കൂ. പലിശയ്ക്ക് നികുതി കൊടുക്കണം.  കാലാവധിക്ക് മുമ്പ് നി’ക്ഷേപം  പിൻവലിക്കാനാകില്ല. 60 വയസ് തികഞ്ഞവർക്ക് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പ്രകാരം തുടങ്ങുന്ന 5 വർഷത്തെ നിക്ഷേപത്തിന് ഉയർന്ന പലിശയും നികുതി കിഴിവും ലഭിക്കും. എന്നാൽ മുതിർന്ന പൗരൻമാർക്ക് 50,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയില്ല.

‌വിരമിക്കൽ പെൻഷൻ ഫണ്ടിന്റെ നിക്ഷേപം

വിരമിക്കലിന് ശേഷമുള്ള ജീവിതം ഭദ്രമാക്കുന്നതിന് വേണ്ടി മ്യൂച്വൽ ഫണ്ടുകളുടെയും യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും റിട്ടയർമെന്റ് പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കാം. അതിന്റെ കുറഞ്ഞ കാലാവധി 5 വർഷമാണ്. ഇതിനു ശേഷം 60 വയസിനു മുൻപായി നിക്ഷേപം പിൻവലിച്ചാൽ നിശ്ചിത ശതമാനം  കുറവ് ചെയ്യും. യുടിഐ റിട്ടയർമെന്റ് ബനഫിറ്റ് ഫണ്ടിനു പുറമേ റിലയൻസ്, എച്ച്ഡിഎഫ്സി, ടാറ്റാ ഫ്രാങ്ക്‌ലിൻ തുടങ്ങി ഓട്ടേറെ പെൻഷൻ ഫണ്ടുകൾ അംഗീകൃതമാണ്. ഫണ്ടിലെ വരുമാനം നിശ്ചിതമല്ല.

മറ്റ് നിക്ഷേപങ്ങൾ

അംഗീകൃത ആന്വിറ്റി പദ്ധതിയിലെ നിക്ഷേപം സൂപ്പർ ആനുവേഷൻ ഫണ്ടിലെ നിക്ഷേപം യുടിഐ യുടെയും എൽഐസിയുടെയും യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതിയി നിക്ഷേപം (യുലിപ്പ്), ഹഡ്കോയുടെയും ഭവന നിർമ്മാണ ബോർഡുകളിലെയും പദ്ധതികളിലെ നിക്ഷേപം ...

വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന കാര്യ വികസനത്തിനായുള്ള കമ്പനികളുടെ കടപ്പത്രങ്ങളിലും (ഡിബഞ്ചർ) ഓഹരികളിലുമുള്ള നിക്ഷേപം ഇതേ ആവശ്യത്തിനായി പണം ഉപയോഗിക്കുന്ന മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, നബാർഡിലെ ബോണ്ടിലെ നിക്ഷേപം, നാഷന‌ൽ  ഹൗസിങ് ബാങ്കിന്റെ ഭവന വായ്പാ പദ്ധതി (ഹോം ലോൺ അക്കൗണ്ട്സ് സ്കീം) യുടെയും പെൻഷൻ ഫണ്ടിലും, നിക്ഷേപം തുടങ്ങിവയും 80 സി യിലെ നികുതി ഇളവിനുള്ള നിക്ഷേപങ്ങളിൽ ഉൾപ്പെടും.

പരമാവധി 1.5 ലക്ഷം

മേൽപറഞ്ഞ നിക്ഷേപങ്ങളും ചെലവുകളും ഒറ്റയ്ക്കോ അവയെല്ലാം കൂട്ടായി ചേർത്തോ പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് മൊത്ത വരുമാനത്തിൽ നിന്ന് വകുപ്പ് 980 സി അനുസരിച്ചുള്ള പരമാവധി കിഴിവ്.

ദേശീയ പെൻഷൻ സിസ്റ്റം (എൻപിഎസ്)

കേന്ദ്ര സർക്കാരിന്റെ എൻപിഎസിൽ 18 നും 60 നും ഇടയിൽ പ്രായമുള്ള വിദേശ ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ പൗരൻമാർക്കും ഒട്ടുമിക്ക സ്വകാര്യ പൊതുമേഖലാ ബാങ്കുകളിലും മുഖ്യ തപാൽ ഓഫീസുകളിലും അക്കൗണ്ട് തുടങ്ങാം. ഓരോ വർഷവും കുറഞ്ഞത് 6000 രൂപയെങ്കിലും നിക്ഷേപിക്കണം. ശമ്പളക്കാർക്ക് ശമ്പളത്തിന്റെ പത്ത് ശതമാനവും അല്ലാത്തവർക്ക് മൊത്ത വരുമാനത്തിന്റെ ഇരുപതു ശതമാനവുമാണ് കിഴിവ്.

എന്നാൽ  ഒരു വർഷം ലഭിക്കാവുന്ന  പരമാവധി കിഴിവ് രണ്ടു ലക്ഷം രൂപ വരെയാണ്. ഇത് 80 സി അനുസരിച്ചുള്ള ഒന്നര ലക്ഷം രൂപ കൂടി ചേർത്തുള്ളതാണ്. ചുരുക്കത്തിൽ എൻപിഎസിനു മാത്രമായി അൻപതുമായിരം രൂപ അധിക കിഴിവ് ലഭിക്കും. നിക്ഷേപത്തിന് നികുതി കിഴിവ് നേടിയിട്ടുണ്ടെങ്കിൽ  പദ്ധതിയിൽ നിന്നും കിട്ടുന്ന തുക ലഭിക്കുന്ന വർഷം നികുതി വിധേയമാണ് എന്നാൽ നിബന്ധനകൾക്ക് വിധേയമായി ഭാഗികമായി നികുതി കിഴിവ് ലഭ്യമാണ്.