പത്തനംതിട്ട∙ കോവിഡ് 19 വ്യാപന പേടിയിൽ അതിർത്തി കടന്ന് കോഴിത്തീറ്റ വരാതായതോടെ കേരളത്തിൽ വളർത്തുന്ന ഇറച്ചിക്കോഴികൾ മെലിഞ്ഞു. 35–40 ദിവസം കൊണ്ട് കുറഞ്ഞത് 2.15 കിലോ തൂക്കം വരേണ്ട കോഴികൾ മിക്കതും 1.700 വരെയൊക്കെ ഭാരം കുറഞ്ഞു. 35–40 ദിവസം കൊണ്ട് 3.4 കിലോ കോഴിത്തീറ്റയാണ് ഒരു കോഴി കഴിക്കേണ്ടത്. തീറ്റ വരവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കോവിഡ് 19 വ്യാപന പേടിയിൽ അതിർത്തി കടന്ന് കോഴിത്തീറ്റ വരാതായതോടെ കേരളത്തിൽ വളർത്തുന്ന ഇറച്ചിക്കോഴികൾ മെലിഞ്ഞു. 35–40 ദിവസം കൊണ്ട് കുറഞ്ഞത്  2.15 കിലോ തൂക്കം വരേണ്ട കോഴികൾ മിക്കതും 1.700 വരെയൊക്കെ ഭാരം കുറഞ്ഞു. 35–40 ദിവസം കൊണ്ട് 3.4 കിലോ കോഴിത്തീറ്റയാണ് ഒരു കോഴി കഴിക്കേണ്ടത്.  തീറ്റ വരവു കുറഞ്ഞതോടെ ഉള്ളത് എല്ലാവർക്കും കൂടി വീതിച്ചുകൊടുക്കുകയാണ്. 

എന്നാൽ ലോക് ഡൗണിൽ ജനം വീട്ടിലിരുന്നതോടെ കോഴിയിറച്ചിക്കും മുട്ടയ്ക്കും ചെലവു കൂടി.  കേരളത്തിൽ നിന്ന് തന്നെ കോഴിയെ വളർത്തി വിൽപനയ്ക്കെത്തിക്കുന്ന കെപ്കോയ്ക്ക് ദിവസം നേരത്തെ 1 ടൺ കോഴി ഇറച്ചിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ചെലവായിരുന്നതെങ്കിൽ ഇപ്പോൾ 3 ടണ്ണിൽ കൂടുതലാണ് വിൽപനയെന്ന് സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ (കെപ്കോ) എംഡി ഡോ. വിനോദ് ജോൺ പറയുന്നു. 

ADVERTISEMENT

ഇപ്പോൾ കോഴിത്തീറ്റയുടെ വരവ് സുഗമമായെന്നും എംഡി പറഞ്ഞു. 763 ടൺ കോഴിത്തീറ്റയും ഇന്നലെ കേരളത്തിലെ ചെക്ക് പോസ്റ്റുകൾ കടന്നുവന്നെങ്കിലും, ഇതു കേരളത്തിന് തികയില്ല. മീനും മറ്റ് ഇറച്ചികളും കിട്ടാതായതോടെ ദിവസം 1.5 കോടി മുട്ട കേരളത്തിൽ ചെലവാകുന്നുവെന്നാണ് ഏകദേശ കണക്ക്. ഇന്നലെ അതിർത്തി കടന്ന് വന്നത് 33.74 ലക്ഷം മുട്ട മാത്രം.