കൊച്ചി∙ ലോകമാകെ കയറ്റുമതി മരവിച്ചു നിൽക്കുമ്പോഴും കേരളത്തിന്റെ സുഗന്ധങ്ങൾ കടൽ കടന്നു പറക്കുന്നു. ഭക്ഷ്യ സംസ്കരണ മേഖലയിലെ വിഭവങ്ങളുടെ രുചിക്കൂട്ടിനു വേണ്ട ഓലിയോ റെസിനുകൾക്കു ലോകമാകെ വർധിച്ച ആവശ്യമാണ്.റസ്റ്ററന്റുകൾ ലോകമാകെ അടഞ്ഞു കിടക്കുന്നതിനാൽ പാക്കേജ്ഡ് ഭക്ഷണങ്ങളും റെഡി റ്റു ഈറ്റ് വിഭവങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലോകമാകെ കയറ്റുമതി മരവിച്ചു നിൽക്കുമ്പോഴും കേരളത്തിന്റെ സുഗന്ധങ്ങൾ കടൽ കടന്നു പറക്കുന്നു. ഭക്ഷ്യ സംസ്കരണ മേഖലയിലെ വിഭവങ്ങളുടെ രുചിക്കൂട്ടിനു വേണ്ട ഓലിയോ റെസിനുകൾക്കു ലോകമാകെ വർധിച്ച ആവശ്യമാണ്.റസ്റ്ററന്റുകൾ ലോകമാകെ അടഞ്ഞു കിടക്കുന്നതിനാൽ പാക്കേജ്ഡ് ഭക്ഷണങ്ങളും റെഡി റ്റു ഈറ്റ് വിഭവങ്ങളും ചൂടപ്പം പോലെ വിറ്റഴിയുകയാണ്. കേരളത്തിന്റെ ഉൽപന്നങ്ങൾ ഭൂരിഭാഗവും പാക്കേജ് ഭക്ഷണങ്ങൾക്കുള്ളതാണ്. മഞ്ഞൾ, മുളക്, ഇഞ്ചി, കുരുമുളക് ഫ്ലേവറുകൾക്കാണ്  ആവശ്യം. 

സിന്തൈറ്റ് (2000 കോടി), പ്ലാന്റ് ലിപിഡ്സ് (950 കോടി), കാൻകോർ (550 കോടി) എന്നീ മുൻനിര കമ്പനികൾ  ഉൾപ്പെടെ കേരളത്തിൽ സുഗന്ധ വ്യ‍‍ഞ്ജനങ്ങൾ ഉൽപാദിപ്പിക്കുന്ന ഡസനോളം കമ്പനികളുടെ റെസിനുകൾക്കും വിദേശത്ത് പ്രിയം ഏറി. യൂറോപ്പ്, യുഎസ്, ഏഷ്യൻ വിപണികളിലെല്ലാം തന്നെ പാക്കറ്റ് ഭക്ഷണങ്ങളുടെ വിപണി കോവിഡ് കാലത്തു വളർന്നിട്ടുണ്ട്. എന്നാൽ റസ്റ്ററന്റുകളിൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഫ്ലേവറുകൾക്ക് ആവശ്യക്കാർ കുറയുകയും ചെയ്തു.

ADVERTISEMENT

കേരളത്തിൽ നിന്നാകെ റെസിൻ കയറ്റുമതി വർഷം 4500 കോടിയുടേതാണ്. അവശ്യവസ്തുക്കളിൽപ്പെടുന്നതിനാൽ ലോക്ഡൗൺ കാലത്തും ഉൽപാദനത്തിൽ കുറവുണ്ടായിട്ടില്ലെന്ന് സിന്തൈറ്റ് എംഡി ഡോ.വിജു ജേക്കബ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT