ന്യൂഡൽഹി ∙ 7 വർഷ കാലാവധിയും 6 മാസത്തിലൊരിക്കൽ പലിശ നിരക്കിൽ മാറ്റവുമുള്ള സേവിങ്സ് കടപ്പത്ര പദ്ധതി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. നാളെ മുതൽ പ്രാബല്യത്തിലുള്ള പദ്ധതിക്ക് ആദ്യ 6 മാസത്തേക്ക് 7.15 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്. ∙വ്യക്തികൾക്കു തനിച്ചും കൂട്ടായും മൈനറുടെ പേരിലും കടപ്പത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 7 വർഷ കാലാവധിയും 6 മാസത്തിലൊരിക്കൽ പലിശ നിരക്കിൽ മാറ്റവുമുള്ള സേവിങ്സ് കടപ്പത്ര പദ്ധതി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. നാളെ മുതൽ പ്രാബല്യത്തിലുള്ള പദ്ധതിക്ക് ആദ്യ 6 മാസത്തേക്ക് 7.15 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്. 

∙വ്യക്തികൾക്കു തനിച്ചും കൂട്ടായും മൈനറുടെ പേരിലും കടപ്പത്രം വാങ്ങാം. 

ADVERTISEMENT

∙വാങ്ങാവുന്ന കടപ്പത്രങ്ങൾക്കു പരിധിയില്ല, മിനിമം 1000 രൂപ. 

∙പലിശയ്ക്ക് ആദായ നികുതി ബാധകം. ആദ്യ പലിശ അടുത്ത ജനുവരി 1ന്.

ADVERTISEMENT

∙60 വയസിൽ താഴെയുള്ളവർക്ക് കടപ്പത്രം പണമാക്കാവുന്നത് 7 വർഷം പൂർത്തിയാവുമ്പോൾ.

∙60–70 പ്രായഗണത്തിലുള്ളവർക്ക് 6 വർഷം, 70–80ന് 5 വർഷം, 80നു 4 വർഷം എന്നിങ്ങനെ ലോക് ഇൻ സമയപരിധി. അതിനുശേഷം പണം ലഭിക്കും. 

ADVERTISEMENT

∙പ്രവാസികൾക്ക് കടപ്പത്രം വാങ്ങാനാവില്ല. വാങ്ങിയവർ 7 വർഷ കാലയളവിൽ പ്രവാസിയായാലും വാങ്ങിയ വ്യക്തിയുടെ പേരിൽ കടപ്പത്രം തുടരും. എന്നാൽ, പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോഴുള്ള പണത്തിനും വിദേശ നാണയ മാനേജ്മെന്റ് നിയമത്തിലെ (ഫെമ) വ്യവസ്ഥകൾ ബാധകം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക്, ഇന്ത്യൻ‍ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂണിയൻ ബാങ്ക്, യൂകോ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് കടപ്പത്ര ഇടപാടുകൾ നടത്തുക.