വിദ്യാഭ്യാസ വായ്പ: പ്രാഥമിക അറിവുകൾ
ജീവിതത്തിൽ ആദ്യമായി എടുക്കുന്ന വായ്പയാണ് മിക്കവർക്കും വിദ്യാഭ്യാസ വായ്പ. ഇക്കാരണത്താൽ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് പല സംശയങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം. വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം തേടാം. എന്താണ് വിദ്യാഭ്യാസ വായ്പ? അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ,
ജീവിതത്തിൽ ആദ്യമായി എടുക്കുന്ന വായ്പയാണ് മിക്കവർക്കും വിദ്യാഭ്യാസ വായ്പ. ഇക്കാരണത്താൽ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് പല സംശയങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം. വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം തേടാം. എന്താണ് വിദ്യാഭ്യാസ വായ്പ? അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ,
ജീവിതത്തിൽ ആദ്യമായി എടുക്കുന്ന വായ്പയാണ് മിക്കവർക്കും വിദ്യാഭ്യാസ വായ്പ. ഇക്കാരണത്താൽ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് പല സംശയങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം. വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം തേടാം. എന്താണ് വിദ്യാഭ്യാസ വായ്പ? അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ,
ജീവിതത്തിൽ ആദ്യമായി എടുക്കുന്ന വായ്പയാണ് മിക്കവർക്കും വിദ്യാഭ്യാസ വായ്പ. ഇക്കാരണത്താൽ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് പല സംശയങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം. വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം തേടാം.
എന്താണ് വിദ്യാഭ്യാസ വായ്പ?
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവ നടത്തുന്ന അംഗീകാരമുള്ള കോഴ്‌സുകൾ പഠിക്കുന്നവർക്ക് വിദ്യാഭ്യാസച്ചെലവുകൾ നിർവഹിക്കുന്നതിനു വായ്പ ലഭിക്കും. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ, യുജിസി, എഐസിടിഇ തുടങ്ങിയവർ അംഗീകരിച്ച കോഴ്‌സുകൾക്കു മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. ബിരുദം, ബിരുദാനന്തര ബിരുദം, തൊഴിലധിഷ്ഠിത കോഴ്‌സുകൾ തുടങ്ങി ഇന്ത്യയിൽ പഠിക്കുന്നവർക്ക് പരമാവധി 75 ലക്ഷം രൂപ വരെയും വിദേശത്ത് പഠിക്കുന്നവർക്ക് ഒന്നരക്കോടി രൂപ വരെയും വായ്പ നൽകുന്നുണ്ട്. ഫീസുകൾ, ഹോസ്റ്റൽ ചെലവുകൾ, പഠനോപകരണങ്ങൾ, പുസ്തകം തുടങ്ങി പഠനം പൂർത്തിയാക്കാനാവശ്യമായ ചെലവ് അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കുക.
വിദ്യാഭ്യാസ വായ്പയ്ക്ക് സർക്കാർ ഗാരന്റി നൽകുമോ?
വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് ജാമ്യം, വസ്തു പണയം തുടങ്ങിയവ നൽകുന്നതിന് വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വിദ്യാഭ്യാസ വായ്പ ഗാരന്റി സ്‌കീം കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ ഉൾപ്പെടെ ഷെഡ്യൂൾഡ് ബാങ്കുകൾ നൽകുന്ന ഏഴര ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വസ്തു പണയം, ആൾ ജാമ്യം എന്നിവ ഒഴിവാക്കിയിരിക്കുന്നു.
വിദ്യാഭ്യാസ വായ്പകളിൽ നൽകുന്ന മൊറട്ടോറിയം പ്രയോജനകരമാണോ?
പഠന കാലാവധി പൂർത്തിയാക്കിയാക്കിയശേഷം മാത്രമേ വായ്പയുടെ തിരിച്ചടവ് ആരംഭിക്കുകയുള്ളൂ. കോഴ്‌സ് പൂർത്തിയാക്കി 12 മാസമോ ജോലി കിട്ടി ആറുമാസമോ ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നു കണക്കാക്കിയാണ് വായ്പ തിരിച്ചടവു തുടങ്ങേണ്ടുന്നത്. വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഇപ്രകാരം നൽകുന്ന സാവകാശമാണ് മൊറട്ടോറിയം. മൊറട്ടോറിയം കാലഘട്ടത്തിൽ വായ്പയ്ക്കു പലിശ നൽകണമെങ്കിലും പലിശയ്ക്കു മുകളിൽ പലിശ അഥവാ കൂട്ടുപലിശ ഒഴിവാക്കും. മാത്രമല്ല, മൊറട്ടോറിയം കാലയളവിൽ പലിശത്തുക കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ നിരക്കിൽ 1% ഇളവ് ലഭിക്കും.
വായ്പയ്ക്കാണോ കോഴ്‌സുകൾക്കാണോ പ്രാധാന്യം നൽകേണ്ടത്?
വായ്പ ലഭിക്കുമെന്ന ഒറ്റക്കാരണത്താൽ ഏതെങ്കിലും കോഴ്‌സുകൾക്ക് പോയി ചേരുന്നത് അഭികാമ്യമല്ല. അഭിരുചിക്കനുസരിച്ച് ഓരോർത്തർക്കും അനുയോജ്യമായ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. മാത്രമല്ല, പഠനശേഷം ജോലി ലഭിക്കാനോ സ്വയം തൊഴിൽ ചെയ്ത് വരുമാനം ഉറപ്പാക്കാനോ ഉള്ള സാധ്യതയാണ് കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ജാമ്യമില്ലാതെ കിട്ടുമെന്നു കരുതി പരമാവധി തുക വായ്പ എടുക്കാമോ?
ജാമ്യമില്ലാതെ ലഭിക്കുമെന്നു കരുതി പരമാവധി തുക വിദ്യാഭ്യാസ വായ്പയായി എടുക്കുന്നത് യൗവനകാലം മുഴുവൻ കടബാധ്യതയിൽ ജീവിക്കുന്നതിനു കാരണമാകും. പഠനം പൂർത്തിയാക്കിയാൽ ജോലിയിൽനിന്നോ സ്വയം തൊഴിലിൽ നിന്നോ ലഭിക്കാവുന്ന വരുമാനത്തിന്റെ 30 ശതമാനത്തിൽ താഴെ വരുന്ന തുക മാത്രം തിരിച്ചടവ് വരാവുന്ന തുകയായിരിക്കണം വായ്പയായി എടുക്കേണ്ടത്. വായ്പ തിരിച്ചടവിന് സാധാരണ രീതിയിൽ 5 കൊല്ലം മുതൽ 15 കൊല്ലം വരെയാണു കാലാവധി ലഭിക്കുക. മാത്രമല്ല, കോഴ്‌സ് പൂർത്തിയായി കഴിയുമ്പോഴേക്കും ഉന്നത പഠനത്തിന് വീണ്ടും വായ്പ എടുക്കേണ്ടി വന്നാൽ ബാധ്യത താങ്ങാനാകാതെ വരുമെന്നും ഓർക്കുക. കോഴ്‌സുകൾക്ക് പ്രവേശനം തേടുമ്പോൾ വിപണിയിൽ ഉള്ള ജോലി സാധ്യതകൾ പിന്നീടു മാറിമറിയുകയും ചെയ്യാം.
എന്താണ് വിദ്യാലക്ഷ്മി പോർട്ടൽ?
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വായ്പയ്ക്ക് ഓൺലൈൻ അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്ന വെബ് പോർട്ടലാണ് വിദ്യാലക്ഷ്മി. നാഷനൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡാണ് വിദ്യാഭ്യാസ പോർട്ടൽ സൗകര്യമൊരുക്കിയിരിക്കുന്നത്.
ബാങ്കിതര ഫിനാൻസ് കമ്പനികളിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കാമോ?
ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് നടപടികൾ ക്രമങ്ങൾ പൂർത്തിയാകുന്നതിനുണ്ടാകുന്ന കാലതാമസം പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബാങ്കിതര ഫിനാൻസ് കമ്പനികൾ എളുപ്പത്തിൽ വിദ്യാഭ്യാസ വായ്പ അനുവദിച്ച് നൽകുന്നു. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫിൻടെക് സാമ്പത്തിക കമ്പനികൾ നൽകുന്ന വായ്പയ്ക്ക് ചെലവു കൂടുമെന്നു പറയേണ്ടതില്ലല്ലോ. പലിശ സബ്‌സിഡി, വായ്പ ഗാരന്റി സ്‌കീമുകളൊക്കെ വാണിജ്യ ബാങ്കുകൾ നൽകുന്ന വായ്പകൾക്കാണ് ലഭ്യമാക്കുക.