കൽപറ്റ ∙ അയർലൻഡിൽ മലയാളി പുറത്തിറക്കിയ മഹാറാണി മദ്യത്തിനു വീര്യം പകരുന്നതു വയനാട് വനമൂലികയിൽനിന്നുള്ള സുഗന്ധവ്യജ്ഞനങ്ങൾ. മുള്ളൻകൊല്ലിയിലെ വനമൂലിക സംഘം ജൈവകർഷകരിൽനിന്നു സംഭരിക്കുന്ന ജാതിപത്രി, കമ്പളിനാരകത്തിന്റെ തൊലി, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയിൽനിന്നാണു കൊല്ലം സ്വദേശിയായ സമത്വമഠത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ അയർലൻഡിൽ മലയാളി പുറത്തിറക്കിയ മഹാറാണി മദ്യത്തിനു വീര്യം പകരുന്നതു വയനാട് വനമൂലികയിൽനിന്നുള്ള സുഗന്ധവ്യജ്ഞനങ്ങൾ. മുള്ളൻകൊല്ലിയിലെ വനമൂലിക സംഘം ജൈവകർഷകരിൽനിന്നു സംഭരിക്കുന്ന ജാതിപത്രി, കമ്പളിനാരകത്തിന്റെ തൊലി, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയിൽനിന്നാണു കൊല്ലം സ്വദേശിയായ സമത്വമഠത്തിൽ ഭാഗ്യലക്ഷ്മിയുടെ അയർലൻഡിലെ ഡിസ്റ്റിലറിയിൽ മദ്യം ഉൽപാദിപ്പിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് മദ്യത്തിനുള്ള ചേരുവ തേടി ഭാഗ്യലക്ഷ്മി വയനാട്ടിലെത്തിയത്. കയറ്റുമതി ഗുണനിലവാരമുള്ള തനിനാടൻ സുഗന്ധവ്യജ്ഞനങ്ങളായിരുന്നു ആവശ്യം. മുള്ളൻകൊല്ലി വനമൂലിക സംഘത്തിൽനിന്ന് 100 കിലോ സുഗന്ധവ്യജ്‍ഞനങ്ങൾ അയർലൻഡിലെത്തിച്ചു.

ADVERTISEMENT

അടുത്ത ബാച്ച് മദ്യം ഇറക്കുന്നതിനായി ഭാഗ്യലക്ഷ്മിയുടെ ‘റിബൽ സിറ്റി ഡിസ്‌റ്റിലറി’ കൂടുതൽ ചേരുവകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണ്ടത്ര ഗുണനിലവാരം ഉറപ്പുവരുത്തി അവ അയച്ചുകൊടുക്കുമെന്നും വനമൂലിക സംരക്ഷണസംഘം പ്രസിഡന്റ് പി.ജെ. ചാക്കോച്ചൻ പറഞ്ഞു. 1991ലാണ് ജൈവകൃഷി പ്രചാരണം, ഔഷധസസ്യ സംരക്ഷണം, സുഗന്ധവ്യജ്ഞനസംസ്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെ വനമൂലിക പ്രവർത്തനമാരംഭിച്ചത്. 375 സ്ത്രീകളുടെ നേതൃത്വത്തിലാണു പ്രവർത്തനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT