ചെമ്മീൻ കൃഷിക്ക് 308 കോടിയുടെ നഷ്ടം മനോരമ ലേഖിക കൊച്ചി∙ കോവിഡ് മൂലമുള്ള ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയ്ക്ക് 308 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) പഠന റിപ്പോർട്ട്. ഇക്കാലത്ത് ചെമ്മീൻ ഉൽപാദനം 500 ടൺ വരെ കുറഞ്ഞു. ഈ മേഖലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡ് മൂലമുള്ള ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയ്ക്ക് 308 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) പഠന റിപ്പോർട്ട്. ഇക്കാലത്ത് ചെമ്മീൻ ഉൽപാദനം 500 ടൺ വരെ കുറഞ്ഞു. ഈ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടമായെന്നും പഠനം പറയുന്നു.

ചെമ്മീൻ കൃഷി മുൻ വർഷത്തേക്കാൾ 30% കുറഞ്ഞു. ചെമ്മീൻ കൃഷിക്കു കുളമൊരുക്കൽ പൂർത്തിയാക്കിയ ശേഷം വിത്തും തീറ്റയും ആവശ്യത്തിനു കിട്ടാതായതോടെ കർഷകർ പലരും പിന്തിരിഞ്ഞു. രോഗവ്യാപനം ഭയന്ന് പൂർണവളർച്ചയെത്തും മുൻപ് ചെമ്മീൻ വിളവെടുപ്പു നടത്തിയതും നഷ്ടത്തിന് ആക്കം കൂട്ടി.

ADVERTISEMENT

തൊഴിൽ നഷ്ടം

ലോക്ഡൗൺ മൂലം സംസ്ഥാനത്തെ ചെമ്മീൻകൃഷി മേഖലയിൽ ഏകദേശം 12,000 പേർക്കു തൊഴിൽ നഷ്ടമായെന്നാണു സിബയുടെ നിഗമനം. കൃഷി, സംസ്‌കരണം, വിതരണം തുടങ്ങിയ മേഖലകളിൽ തൊഴിലില്ലാതായതു മൂലമുള്ള നഷ്ടം 108 കോടി രൂപയാണ്. രാജ്യത്ത് ചെമ്മീൻ ഉൽപാദനത്തിൽ ഇക്കാലയളവിൽ മുൻവർഷത്തേക്കാൾ 40% ഇടിവുണ്ടായെന്നു കണക്കാക്കുന്നതായി സിബ ഡയറക്ടർ ഡോ കെ. കെ. വിജയൻ പറഞ്ഞു.