ഗൾഫിൽ പ്രദർശനം തുടങ്ങി, പുതിയ മലയാള സിനിമ
കൊച്ചി ∙ കേരളം ഉൾപ്പെടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും തിയറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ കടലിനക്കരെ, മലയാള സിനിമയുടെ റിലീസ്. ആഷിഖ് ഉസ്മാൻ നിർമിച്ചു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ലവ്’ റിലീസ് ചെയ്തതു 15 ന്. കോവിഡ് വ്യാപനത്തിനും ആഗോള ലോക്ഡൗണിനും ശേഷം ആദ്യമായി തിയറ്ററുകളിൽ എത്തുന്ന ഇന്ത്യൻ

കൊച്ചി ∙ കേരളം ഉൾപ്പെടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും തിയറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ കടലിനക്കരെ, മലയാള സിനിമയുടെ റിലീസ്. ആഷിഖ് ഉസ്മാൻ നിർമിച്ചു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ലവ്’ റിലീസ് ചെയ്തതു 15 ന്. കോവിഡ് വ്യാപനത്തിനും ആഗോള ലോക്ഡൗണിനും ശേഷം ആദ്യമായി തിയറ്ററുകളിൽ എത്തുന്ന ഇന്ത്യൻ ചിത്രമെന്ന സവിശേഷത കൂടിയുണ്ട്, ലവിന്.
തുണയാകാൻ ഗൾഫ്
ദീർഘകാലമായി മലയാള സിനിമയ്ക്കു സാമ്പത്തിക സുരക്ഷ നൽകുന്ന ഗൾഫ് നാടുകളിലെ പ്രവാസി സമൂഹമാണു കോവിഡ‍് കാലത്തും തുണ. കോവിഡ് ലോക്ഡൗണിനെ തുടർന്നു യുഎഇയിലെ തിയറ്ററുകൾ അടച്ചിരുന്നെങ്കിലും ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ മേയ് 25 മുതൽ കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ദുബായ്, അബുദാബി, ഷാർജ, അജ്‍മാൻ, അൽഎയ്‍ൻ, ഫുജൈറ, റാസൽഖൈമ, ഖത്തർ എന്നിവിടങ്ങളിലായി 41 തിയറ്ററുകളിലാണു റിലീസ്. ഷൈൻ ടോം ചാക്കോയും രജിഷ വിജയനുമാണു ‘ലവി’ലെ പ്രധാന താരങ്ങൾ.