വലിയ കമ്പനികളുടെ ഓഹരിവിലകൾ കുതിച്ചതോടെ ഓഹരി സൂചികകളിൽ മുന്നേറ്റമുണ്ടായി. കോവിഡ് വാക്സീൻ സംബന്ധിച്ച് കൂടുതൽ ശുഭവാർത്തകൾ വരുന്നതും ബാങ്ക് ഉടമസ്ഥത സംബന്ധിച്ച ശുപാർശകളും രൂപയുടെ മൂല്യം ഉയരുന്നതും കൂടൂതൽ വിദേശനിക്ഷേപം വരുന്നതുമാണ് മുഖ്യമായും വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 44271 വരെ ഉയർന്നശേഷം 44077ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ കമ്പനികളുടെ ഓഹരിവിലകൾ കുതിച്ചതോടെ ഓഹരി സൂചികകളിൽ മുന്നേറ്റമുണ്ടായി. കോവിഡ് വാക്സീൻ സംബന്ധിച്ച് കൂടുതൽ ശുഭവാർത്തകൾ വരുന്നതും ബാങ്ക് ഉടമസ്ഥത സംബന്ധിച്ച ശുപാർശകളും രൂപയുടെ മൂല്യം ഉയരുന്നതും കൂടൂതൽ വിദേശനിക്ഷേപം വരുന്നതുമാണ് മുഖ്യമായും വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 44271 വരെ ഉയർന്നശേഷം 44077ൽ അവസാനിച്ചു. വർധന 0.44%. നിഫ്റ്റി 0.52% ഉയർന്ന് 12926.45ൽ ക്ലോസ് ചെയ്തു.ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള റിലയൻസിന്റെ നീക്കത്തിന് കോംപറ്റീഷൻ കമ്മിഷന്റെ അനുമതി ലഭിച്ചത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവിലയിൽ വൻ കുതിപ്പുണ്ടാക്കി– 2.72% വർധന.വൻകിട ബാങ്ക്ഇതര ധനസ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ബാങ്ക് ആകാമെന്ന ശുപാർശ റിസർവ്ബാങ്ക് സമിതി മുന്നോട്ടുവച്ചത് എൻബിഎഫ്സികളുടെ ഓഹരിവില 18% വരെ ഉയരാൻ വഴിയൊരുക്കി.

∙മോഡേണ, ഫൈസർ വാക്സീൻ പരീക്ഷണങ്ങൾക്കുപിന്നാലെ ഓക്സ്ഫഡ് വാക്സീനും വിജയത്തിലേക്കു നീങ്ങുന്നത് ഇന്നലെ ആഗോള ഓഹരി വിപണിയിലാകെ ഉണർവ് പകർന്നു.

ADVERTISEMENT

∙രാജ്യാന്തര എണ്ണവിലയും ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിനു വില 1.64% ഉയർന്ന് ബാരലിന് 45.81 ഡോളറായി. 

∙ രൂപയുടെ വിനിമയമൂല്യം ഇന്നലെ 5 പൈസ കൂടി ഡോളറിന് 74.11 രൂപ എന്ന നിലയിലെത്തി.