അദീബ് അഹമ്മദിന്റെ ഗ്രേറ്റ് സ്കോട്ലൻഡ് യാഡ് ഫോബ്സ് പട്ടികയിൽ
Mail This Article
×
ദുബായ്∙ മധ്യപൂർവദേശത്തുള്ളവരുടെ ഉടമസ്ഥതയിലുള്ള ലോകത്തെ മുൻനിര പൈതൃക ഹോട്ടലുകളുടെ ഫോബ്സ് പട്ടികയിൽ ദ് ഗ്രേറ്റ് സ്കോട് ലൻഡ് യാഡ് ഇടം നേടി. മലയാളിയായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ലുലുവിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വന്റി 14 ഹോൾഡിങ്സ് കമ്പനിയുടേതാണ് ഹോട്ടൽ.
പട്ടികയിലുള്ള ഏക ഇന്ത്യക്കാരനാണ് ലുലു എക്സ്ചേഞ്ച് എംഡി കൂടിയായ അദീബ്. 152 മുറികളുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഹോട്ടൽ നാലാം സ്ഥാനമാണു നേടിയത്. ഈജിപ്ത് സ്വദേശി മുഹമ്മദ് അൽ ഫെയ്ദിന്റെ റിറ്റ്സ് പാരിസ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാലിന്റെ കമ്പനി കിങ്ഡം ഹോൾഡിങ്സിന്റെ ലണ്ടനിലെ ദ് സാവോയ്, ലണ്ടനിലെ തന്നെ ഗ്രോസ്നോർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Content Highlights: Great Scotland Yard in Forbes list
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.