ഐക്യരാഷ്ട്രസഭയുടെ 2020ലെ നിക്ഷേപ പ്രോത്സാഹന അവാർഡ് 'ഇൻവെസ്റ്റ് ഇന്ത്യ' യ്ക്ക്. നിക്ഷേപ പ്രോത്സാഹനത്തിനായി രൂപീകൃതമായ ഏജൻസികളുടെ പ്രകടന മികവ് അംഗീകരിക്കാനും ആഘോഷിക്കാനുമായി യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ്...invest India, invest India award, invest India latest news, invest India projcet,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഐക്യരാഷ്ട്രസഭയുടെ 2020ലെ നിക്ഷേപ പ്രോത്സാഹന അവാർഡ് 'ഇൻവെസ്റ്റ് ഇന്ത്യ' യ്ക്ക്. നിക്ഷേപ പ്രോത്സാഹനത്തിനായി രൂപീകൃതമായ ഏജൻസികളുടെ പ്രകടന മികവ് അംഗീകരിക്കാനും ആഘോഷിക്കാനുമായി യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റ് (യുഎൻസിടിഎഡി ) ആണ് വർഷം തോറും ഈ ബഹുമതി നൽകുന്നത്.  180 ലോകരാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപ പ്രോത്സാഹന ഏജൻസികളുടെ പ്രകടന മികവു വിലയിരുത്തിയാണു യുഎൻസിടിഎഡി ഇത്തവണ ജേതാവിനെ നിർണയിച്ചത്. ജനീവയിൽ നടന്ന ചടങ്ങിൽ ' ഇൻവെസ്റ്റ് ഇന്ത്യ' യ്ക്കുള്ള അവാർഡ് സമ്മാനിച്ചു.

നിക്ഷേപ പ്രോത്സാഹന ഏജൻസികളുടെ പ്രകടനവും ആഗോളതലത്തിലെ മികച്ച പ്രവർത്തന രീതികളും വിലയിരുത്താനും അംഗീകരിക്കാനും സ്ഥാപിതമായ കേന്ദ്ര സംഘടനയാണു യുഎൻസിടി എഡി. മുൻവർഷങ്ങളിൽ ജർമനി, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് സംഘടനയുടെ നിക്ഷേപ പ്രോത്സാഹന അവാർഡിന് അർഹരായത്. 

ADVERTISEMENT

ബിസിനസ് ഇമ്യൂണിറ്റി പ്ലാറ്റ്ഫോം, സവിശേഷ ഇൻവെസ്റ്റ്മെന്റ് ഫോറം വെബിനാർ പരമ്പര, സാമൂഹിക മാധ്യമ സാന്നിധ്യം, 'കോവിഡ് 19' റെസ്പോൺസ് ടീമുകളോടുള്ള പരിഗണന തുടങ്ങി 'ഇൻവെസ്റ്റ് ഇന്ത്യ'യുടെ മികച്ച രീതികളും പ്രവർത്തന ശൈലിയും പരിഗണിച്ചാണു യുഎൻസിടിഎ ഡി ഇക്കുറി ഇന്ത്യൻ ഏജൻസിയെ പുരസ്കാരത്തിനു തിരഞ്ഞെടുത്തതെന്നു കേന്ദ്ര വാണിജ്യ മന്ത്രാലയം വിശദീകരിച്ചു. 'കോവിഡ് 19' മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കൈവരിച്ച മികവിനുള്ള അംഗീകാരം കൂടിയാണിതെന്നും 'ഇൻവെസ്റ്റ് ഇന്ത്യ' മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ദീപക് ബാഗ്ല അഭിപ്രായപ്പെട്ടു. 

Content Highlights: UN award for invest India

ADVERTISEMENT