3.92 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലത്തിന്
ന്യൂഡൽഹി ∙ മൊത്തം 3.92 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലം ചെയ്യാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2,251 മെഗാഹെർട്സ് (എംഎച്ച്സെഡ്) സ്പെക്ട്രം ലേലത്തിനുള്ള അപേക്ഷ ഈ മാസം ക്ഷണിക്കുമെന്നും ലേലം മാർച്ചിൽ നടക്കുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ, 5 ജി സേവനത്തിനായുള്ള സ്പെക്ട്രം

ന്യൂഡൽഹി ∙ മൊത്തം 3.92 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലം ചെയ്യാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2,251 മെഗാഹെർട്സ് (എംഎച്ച്സെഡ്) സ്പെക്ട്രം ലേലത്തിനുള്ള അപേക്ഷ ഈ മാസം ക്ഷണിക്കുമെന്നും ലേലം മാർച്ചിൽ നടക്കുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
എന്നാൽ, 5 ജി സേവനത്തിനായുള്ള സ്പെക്ട്രം (3300 – 3600 എംഎച്ച്സെഡ്) ലേലം ചെയ്യില്ല. 5 ജിക്ക് വേണ്ടത് ഉൾപ്പെടെ മൊത്തം 5.22 ലക്ഷം കോടിയുടെ സ്പെക്ട്രം ലേലത്തിനായിരുന്നു കഴിഞ്ഞ മേയിൽ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ അനുമതി നൽകിയത്. എന്നാൽ, 5ജിക്കായി ടെലികോം വകുപ്പ് നിർണയിച്ച സ്പെക്ട്രത്തിന്റെ ഒരു ഭാഗം നാവിക സേന ഉപയോഗിക്കുന്നു. 5 ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില താഴ്ത്തണമെന്ന് ടെലികോം കമ്പനികളും ആവശ്യപ്പെട്ടിരുന്നു. നേരത്തെ 2016ലാണ് സ്പെക്ട്രം ലേലം ചെയ്തത്. അന്നത്തെ ചട്ടങ്ങളാണ് ഇത്തണവയും ബാധകമെന്ന് മന്ത്രി പറഞ്ഞു. ലേലത്തുകയ്ക്കു പുറമെ, കമ്പനികൾ വാർഷിക വരുമാനത്തിന്റെ 3% സർക്കാരിനു നൽകണം.