കേരളത്തെ നെഞ്ചോടുചേർത്ത വ്യവസായി
ആർക്കും മാതൃകയാക്കാവുന്ന വ്യവസായി എന്നാണ് സി.വി. ജേക്കബിനെ വിശേഷിപ്പിക്കാനാകുക. സുഗന്ധവ്യഞ്ജനങ്ങൾക്കു പേരുകേട്ട കേരളത്തിൽ നിന്ന് അവയുടെ കയറ്റുമതി, സിന്തൈറ്റിനു മുൻപ് ഒരു കമോഡിറ്റി എന്ന നിലയിൽ മാത്രമായിരുന്നു. കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന വ്യവസായികൾക്കുപോലും അതിൽ നിന്നു പ്രയോജനം

ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായി സി.വി.ജേക്കബിനെ ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ അനുസ്മരിക്കുന്നു....
ആർക്കും മാതൃകയാക്കാവുന്ന വ്യവസായി എന്നാണ് സി.വി. ജേക്കബിനെ വിശേഷിപ്പിക്കാനാകുക. സുഗന്ധവ്യഞ്ജനങ്ങൾക്കു പേരുകേട്ട കേരളത്തിൽ നിന്ന് അവയുടെ കയറ്റുമതി, സിന്തൈറ്റിനു മുൻപ് ഒരു കമോഡിറ്റി എന്ന നിലയിൽ മാത്രമായിരുന്നു. കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന വ്യവസായികൾക്കുപോലും അതിൽ നിന്നു പ്രയോജനം ലഭിച്ചിരുന്നില്ല. സുഗന്ധവ്യഞ്ജനങ്ങളെ മൂല്യ വർധിത ഉൽപന്നങ്ങളാക്കി സി.വി.ജേക്കബിന്റെ കമ്പനി സിന്തൈറ്റ് മുന്നോട്ടു വന്നപ്പോഴാണ് എല്ലാ ഉൽപന്നങ്ങൾക്കും കൃത്യമായ വിപണി ലഭിച്ചുതുടങ്ങിയത്.
പിന്നീട്, വിദേശരാജ്യങ്ങളിൽ നിന്നുപോലും ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത് കേരളത്തിൽ മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി. സി.വി. ജേക്കബിന്റെ ദീർഘവീക്ഷണം മാത്രമായിരുന്നു കേരളത്തിന്റെ ഈ നേട്ടത്തിനു പിന്നിൽ. സുഗന്ധവ്യഞ്ജനങ്ങളിൽനിന്നു മാത്രമല്ല സത്ത് എടുക്കുന്ന എല്ലാ ഉൽപന്നങ്ങളിൽനിന്നും അദ്ദേഹം മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി. മുളകിനും കുരുമുളകിനും പുറമെ, പൂക്കളിൽനിന്നും ചെടികളിൽനിന്നും സത്ത് എടുത്ത് മൂല്യ വർധിത ഉൽപന്നങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചു.
അദ്ദേഹം തെളിച്ച വഴികൾ സുഗന്ധവ്യഞ്ജന മേഖലയിലെ മാത്രമല്ല, കേരളത്തിലെ വ്യവസായികൾക്കെല്ലാം പാഠമാണ്. ‘ട്രയൽ’ എടുക്കാനുള്ള ധൈര്യം കേരളത്തിലെ വ്യവസായികൾക്കു നൽകിയതിൽ വലിയ പങ്ക് ഇദ്ദേഹത്തിനുണ്ട്. എല്ലാ സ്ഥാനങ്ങളുടെയും ശക്തി മനുഷ്യവിഭവത്തിന്റെ കൃത്യമായ മാനേജ്മെന്റ്, മേൽനോട്ടം, സ്ഥാപനങ്ങളിലെ സംവിധാനങ്ങളുടെ കൃത്യമായ നടത്തിപ്പ് തുടങ്ങിയവയാണ്. ഇവയെല്ലാം കൃത്യമായ കേരളത്തിലെ ചുരുക്കം ചില കമ്പനികളിലൊന്നാണ് സിന്തൈറ്റ്. ഇത്തരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളത്തിലെ മറ്റു കമ്പനികൾക്കു പ്രചോദനമേകാനും അദ്ദേഹത്തിനു കഴിഞ്ഞു.
അടുത്ത തലമുറയിലേക്കുള്ള കമ്പനിയുടെ കൈമാറ്റവും മാതൃകാപരമായി അദ്ദേഹം നിർവഹിച്ചു. തികഞ്ഞ സാമൂഹിക പ്രതിബദ്ധതയുള്ള വ്യവസായി കൂടി ആയിരുന്നു അദ്ദേഹം. കൊച്ചി രാജ്യാന്തര വിമാനത്താവളവും അതിന് ഉദാഹരണമാണ്. അന്നു പണം മുടക്കിയ, കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായി അദ്ദേഹം മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലാം എൻആർഐ വ്യവസായികൾ. ലാഭമുണ്ടാക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയിലല്ല, കേരളത്തിന്റെ വികസനവും പുരോഗതിയും മാത്രം മുന്നിൽക്കണ്ടായിരുന്നു വിമാനത്താവളത്തിനായുള്ള ആദ്യ ചെക്ക് അദ്ദേഹം നൽകിയത്.
എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ വാർഡ്, സിന്തൈറ്റിന്റെ ആസ്ഥാനമായ കടയിരുപ്പിലെ പബ്ലിക് ഹെൽത്ത് സെന്റർ തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത തെളിഞ്ഞു കാണാം. ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും അദ്ദേഹം ശ്രദ്ധ വച്ചു.