ബില്യനർ–തണ്ടിലേറിയവരും മാറാപ്പുകേറിയവരും!

കോവിഡും ലോക്ഡൗണും കാരണം ലോകം മരവിച്ചിരുന്നിട്ടും ശതകോടീശ്വരൻമാരുടെ എണ്ണം കുറഞ്ഞില്ല, കൂടിയതേയുള്ളു. ബില്യനർ അഥവാ 100 കോടി ഡോളറിന്റെ മൂല്യം ഉള്ളവർ ലോകമാകെയും ഇന്ത്യയിലും 2020ൽ വർധിച്ചു. രൂപയിൽ പറഞ്ഞാൽ ഏകദേശം 7200 കോടി രൂപ സ്വന്തമായുള്ളവരാകുന്നു ബില്യനർ. പഴയ കാലത്ത് കോടിയുണ്ടെങ്കിൽ ഈശ്വരൻ

കോവിഡും ലോക്ഡൗണും കാരണം ലോകം മരവിച്ചിരുന്നിട്ടും ശതകോടീശ്വരൻമാരുടെ എണ്ണം കുറഞ്ഞില്ല, കൂടിയതേയുള്ളു. ബില്യനർ അഥവാ 100 കോടി ഡോളറിന്റെ മൂല്യം ഉള്ളവർ ലോകമാകെയും ഇന്ത്യയിലും 2020ൽ വർധിച്ചു. രൂപയിൽ പറഞ്ഞാൽ ഏകദേശം 7200 കോടി രൂപ സ്വന്തമായുള്ളവരാകുന്നു ബില്യനർ. പഴയ കാലത്ത് കോടിയുണ്ടെങ്കിൽ ഈശ്വരൻ ആകാമായിരുന്നു. കോടീശ്വരൻ. ഇന്നതു പോരാ, 7000 കോടി കവിയണം ഈശ്വരനാകാൻ!!
കോവിഡ് കാലമായിരുന്ന 2020ൽ ലോകമാകെ 412 ബില്യനർമാർ കൂടി വന്നു. ഓരോ ആഴ്ചയിലും 8 പേർ വീതം വന്നുവെന്നു പറയാം. നിലവിൽ ലോകമാകെ 3228 കോടി ബില്യനർമാരുണ്ട്. അവരുടെ ആകെയുള്ള സ്വത്തിന്റെ മൂല്യം 14.7 ട്രില്യൻ ഡോളർ. ലക്ഷം കോടിയാകുന്നു ട്രില്യൻ. ധനികരെ കൂടുതൽ ധനികരാക്കുന്ന സമ്പദ് വ്യവസ്ഥയാകുന്നു ലോകമാകെ. അതുകൊണ്ടു ദോഷമൊന്നുമില്ല. അങ്ങനെ സമ്പത്ത് വർധിക്കുമ്പോൾ അതിനനുസരിച്ച് തൊഴിലവസരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും വർധിക്കുന്നുണ്ട്. ബില്യനർമാരായ ബിൽ ഗേറ്റ്സും വാറൻ ബഫറ്റും മറ്റും അവരുടെ സമ്പാദ്യത്തിന്റെ സിംഹഭാഗവും ചാരിറ്റിക്കു വേണ്ടി ചെലവഴിക്കുന്നത് ഉദാഹരണം.
ബില്യനർമാർ ഏറ്റവും കുടുതലുള്ളത് ചൈനയിലും യുഎസിലുമാണ്–ചൈനയിൽ 1058, യുഎസിൽ 696 പേർ. ഏഷ്യ വൻകരയിലാണ് ബില്യനർമാരുടെ ബാഹുല്യം–1653 പേർ. വടക്കേ അമേരിക്കയിൽ 759 പേരും യൂറോപ്പിൽ 660 പേരും മാത്രം. ലാറ്റിൻ അമേരിക്കയിലുണ്ട് 95 പേർ. ഓസ്ട്രേലിയ ഉൾപ്പെടുന്ന ഭൂഭാഗത്ത് 44 പേർ. ആഫ്രിക്ക ഇത്ര വലിയ ഭൂഖണ്ഡമായിട്ടും 18 ശതകോടീശ്വരന്മാർ മാത്രം.
വനിതകൾ ബില്യനർ ക്ലബിൽ വരാൻ തുടങ്ങിയിട്ടു നാളേറെയായി. 231 പേരുണ്ട്. കഴിഞ്ഞ വർഷം 51 പേർ കൂടി. വോൾമാർട്ടിന്റെ ഉടമസ്ഥ ആലിസ് വോൾട്ടനാണ് ലോകൈക ശതകോടീശ്വരി. 74 ബില്യൻ സ്വന്തമായുണ്ട്. ആണുങ്ങളിൽ പഴയ പേരുകൾ തന്നെ. ടെസ്‌ല കാറിന്റെ ഇലോൺ മസ്ക് നമ്പർ വൺ– 197 ബില്യൻ. ആമസോണിന്റെ ജെഫ് ബെസോസ്‍ 189 ബില്യൻ. ബിൽ ഗേറ്റ്സ്–110, മാർക്ക് സക്കർബർഗ്–101.
ഇന്ത്യയിലോ?
മുകേഷ് അംബാനിതന്നെ വമ്പൻ. 83 ബില്യൻ. ഗൗതം അഡാനി 32 ബില്യനുമായി രണ്ടാം സ്ഥാനത്ത്. എച്ച്സിഎല്ലിന്റെ ശിവ് നാടെർ 27, കുമാർമംഗലം ബിർല 9.2. ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിക്ക് ഓഹരിയുടെ വില കണക്കാക്കിയാൽ 3.1 ബില്യനുണ്ട്. മിക്കവരുടെയും മൂല്യം ഇങ്ങനെ കടലാസ് പണമാകുന്നു. ഓഹരി മൂല്യമാണ്. ഓഹരി വില ഇടിഞ്ഞാൽ നാളെ പാപ്പരാകാം. ലോകമാകെ സമ്പന്നരുടെ ബിസിനസ് ചില പ്രത്യേക രംഗങ്ങളിലാണ്– ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, ഉപഭോക്തൃ ഉൽപന്നങ്ങൾ, റീട്ടെയിൽ, ഭക്ഷണ–പാനീയരംഗം, നിക്ഷേപങ്ങൾ.
ഇന്നു കാണുന്നവനെ നാളെ കാണുന്നില്ല എന്ന പോലെ പഴയ പേരുകളിൽ ചിലർ പുതിയ ബില്യനർ ലിസ്റ്റിലില്ല. ഇന്നു ലിസ്റ്റിലുള്ളവർ നാളെ കാണണമമെന്നുമില്ല. പൂന്താനം അതു പണ്ടേ പറഞ്ഞിട്ടുണ്ട്– തണ്ടിലേറ്റുന്നതും ഭവാൻ, കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ, തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ...!!!