ബെംഗളൂരു ∙ സ്വതന്ത്രമായി ഉപഗ്രഹങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാനും പിഎസ്എൽവി റോക്കറ്റ് നിർമിക്കാനും പദ്ധതിയിടുന്നതായി, ബഹിരാകാശ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ(ഇസ്‌റോ) നിന്നു 2 വാർത്താവിനിമയ ഉപഗ്രഹങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ സ്വതന്ത്രമായി ഉപഗ്രഹങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാനും പിഎസ്എൽവി റോക്കറ്റ് നിർമിക്കാനും പദ്ധതിയിടുന്നതായി, ബഹിരാകാശ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) അറിയിച്ചു.ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ(ഇസ്‌റോ) നിന്നു 2 വാർത്താവിനിമയ ഉപഗ്രഹങ്ങൾ ഏറ്റെടുക്കാനുള്ള ചർച്ച പുരോഗമിക്കുന്നു. ഇതിനു പുറമെ, റോക്കറ്റുകൾ നിർമിച്ചു കൈമാറുന്നതിനുള്ള 4 കരാറുകളും കൈവശമുണ്ട്. രാജ്യത്തെ 2 ടെലികോം, ഡിടിഎച്ച് കമ്പനികളുമായുള്ള കരാറിനെ തുടർന്നാണ് വാർത്താവിനിമയ ഉപഗ്രഹമേഖലയിലെ മുഖ്യസേവനദാതാവാകാനുള്ള എൻഎസ്ഐഎൽ നീക്കമെന്ന് ചെയർമാനും എംഡിയുമായ ജി.നാരായണൻ പറഞ്ഞു.

പിഎസ്എൽവി റോക്കറ്റ് നിർമാണ പങ്കാളിത്തത്തിന് 5 തദ്ദേശ കമ്പനികളുമായി കരാർ നടപടികൾ പുരോഗമിക്കുന്നു. ഉപഗ്രഹങ്ങൾ ഏറ്റെടുക്കുന്നതിനും വിക്ഷേപണ വാഹനങ്ങൾ നിർമിക്കുന്നതിനുമായി 5 വർഷത്തിനകം 10000 കോടി രൂപ നിക്ഷേപിക്കാനാണ് എൻഎസ്ഐഎൽ ലക്ഷ്യമിടുന്നതെന്ന് സാങ്കേതിക, നയതന്ത്ര വിഭാഗം ഡ.യറക്ടർ ഡി.രാധാകൃഷ്ണൻ പറഞ്ഞു. 300 പേർക്കു ജോലി ലഭിക്കും. 2019 മാർച്ച് 6നാണ് എൻഎസ്ഐഎൽ നിലവിൽ വന്നത്. 2 വർഷത്തിനിടെ പിഎസ്എൽവി ദൗത്യവുമായി ബന്ധപ്പെട്ട് വാണിജ്യാടിസ്ഥാനത്തിൽ 45 ഉപഗ്രഹ വിക്ഷേപണങ്ങൾക്കു ചുക്കാൻ പിടിച്ചു. കഴിഞ്ഞ 28നു വിക്ഷേപിച്ച സമ്പൂർണ വാണിജ്യ ദൗത്യമായ ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം ആമസോണിയ-1 ആണ് അവസാനത്തേത്.