കയറ്റുമതിയിൽ നേരിയ വർധന
ന്യൂഡൽഹി∙ കഴിഞ്ഞമാസം കയറ്റുമതി 2020 ഫെബ്രുവരിയിലേതിനെക്കാൾ 0.67% ഉയർന്ന് 2793 കോടി ഡോളറിന്റേതായി. ഇറക്കുമതി 6.96% ഉയർന്ന് 4054 കോടി ഡോളറിന്റേതായി. ഇവ തമ്മിലുള്ള അന്തരമായ വിദേശവ്യാപാരക്കമ്മി 1262 കോടി ഡോളറാണ്. കോവിഡ് കാലത്തെ തളർച്ചയ്ക്കു ശേഷം തുടർച്ചയായി മൂന്നാമത്തെ മാസമാണ് കയറ്റുമതി ഉയരുന്നത്.

ന്യൂഡൽഹി∙ കഴിഞ്ഞമാസം കയറ്റുമതി 2020 ഫെബ്രുവരിയിലേതിനെക്കാൾ 0.67% ഉയർന്ന് 2793 കോടി ഡോളറിന്റേതായി. ഇറക്കുമതി 6.96% ഉയർന്ന് 4054 കോടി ഡോളറിന്റേതായി. ഇവ തമ്മിലുള്ള അന്തരമായ വിദേശവ്യാപാരക്കമ്മി 1262 കോടി ഡോളറാണ്. കോവിഡ് കാലത്തെ തളർച്ചയ്ക്കു ശേഷം തുടർച്ചയായി മൂന്നാമത്തെ മാസമാണ് കയറ്റുമതി ഉയരുന്നത്. കണ്ടെയ്നർ കിട്ടാനില്ലാത്തതുകൊണ്ടാണ് കയറ്റുമതി കാര്യമായി വർധിക്കാത്തതെന്ന് കയറ്റുമതി വ്യവസായികളുടെ സംഘടന പറഞ്ഞു. ഒഴിഞ്ഞ കണ്ടെയ്നറുകളെല്ലാം ചൈനയിലേക്കു നീക്കി അവിടെനിന്നുള്ള കയറ്റുമതിക്ക് ആക്കം കൂട്ടുകയാണ് ഷിപ്പിങ് കമ്പനികൾ.
ഫെബ്രുവരിയിൽ എണ്ണ ഇറക്കുമതി 16.63% കുറഞ്ഞ് 899 ഡോളറിന്റേതായി. എന്നാൽ സ്വർണം ഇറക്കുമതി ഇരട്ടിയിലേറെയായി. 530 കോടി ഡോളറിന്റെ സ്വർണം കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തു.