തൃശൂർ ∙ നൂലാണ് ഉൽപന്നം, ഇഴ നെയ്തെടുക്കുകയാണിവിടെ ജീവിതം. പക്ഷേ നിരന്തരം പൊട്ടിപ്പോകുകയാണ് നൂല്, നൂലിഴചേരുന്ന ജീവിതങ്ങളും. ആയിരക്കണക്കിനുപേരുടെ ജീവിതങ്ങളെ നിരാശയിൽ തള്ളിവീഴ്ത്തി ഈ 2 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ട് ഇന്ന് (മാർച്ച് 23) ഒരു വർഷം തികയുന്നു, ഒളരിക്കര പുല്ലഴിയിലെ കേരള ലക്ഷ്മി മിൽസും

തൃശൂർ ∙ നൂലാണ് ഉൽപന്നം, ഇഴ നെയ്തെടുക്കുകയാണിവിടെ ജീവിതം. പക്ഷേ നിരന്തരം പൊട്ടിപ്പോകുകയാണ് നൂല്, നൂലിഴചേരുന്ന ജീവിതങ്ങളും. ആയിരക്കണക്കിനുപേരുടെ ജീവിതങ്ങളെ നിരാശയിൽ തള്ളിവീഴ്ത്തി ഈ 2 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ട് ഇന്ന് (മാർച്ച് 23) ഒരു വർഷം തികയുന്നു, ഒളരിക്കര പുല്ലഴിയിലെ കേരള ലക്ഷ്മി മിൽസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ നൂലാണ് ഉൽപന്നം, ഇഴ നെയ്തെടുക്കുകയാണിവിടെ ജീവിതം. പക്ഷേ നിരന്തരം പൊട്ടിപ്പോകുകയാണ് നൂല്, നൂലിഴചേരുന്ന ജീവിതങ്ങളും. ആയിരക്കണക്കിനുപേരുടെ ജീവിതങ്ങളെ നിരാശയിൽ തള്ളിവീഴ്ത്തി ഈ 2 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ട് ഇന്ന് (മാർച്ച് 23) ഒരു വർഷം തികയുന്നു, ഒളരിക്കര പുല്ലഴിയിലെ കേരള ലക്ഷ്മി മിൽസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ നൂലാണ് ഉൽപന്നം, ഇഴ നെയ്തെടുക്കുകയാണിവിടെ ജീവിതം. പക്ഷേ നിരന്തരം പൊട്ടിപ്പോകുകയാണ് നൂല്, നൂലിഴചേരുന്ന ജീവിതങ്ങളും. ആയിരക്കണക്കിനുപേരുടെ ജീവിതങ്ങളെ നിരാശയിൽ തള്ളിവീഴ്ത്തി ഈ 2 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ട് മാർച്ച് 23 ന് ഒരു വർഷം തികഞ്ഞു, ഒളരിക്കര പുല്ലഴിയിലെ കേരള ലക്ഷ്മി മിൽസും അളഗപ്പനഗറിലെ അളഗപ്പ ടെക്സ്റ്റൈൽസ് (കൊച്ചിൻ) മിൽസും. കോവിഡിനാൽ രാജ്യം ലോക്ഡൗണിലായ 2020 മാർച്ച് 23ന് താഴിട്ടുപൂട്ടിയതാണ് കേന്ദ സർക്കാരിനു കീഴിലുള്ള ഈ മില്ലുൂകൾ. ലോക്ഡൗൺ തീർന്ന് രാജ്യം പഴയപടിയായെങ്കിലും ഇവ പൂട്ടിത്തന്നെ കിടക്കുന്നു, ഇനിയെന്നു തുറക്കുമെന്നുപോലും അറിയാതെ.

അടച്ചുപൂട്ടുമ്പോൾ 2 സ്ഥാപനങ്ങളിലുമായി തൊഴിലെടുത്തിരുന്നത് താൽക്കാലിക ജീവനക്കാരടക്കം 850 പേരാണ്. ഇവരിൽ പകുതിയോളം സ്ത്രീകളും. 850 കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഇവർ, അങ്ങനെ ആയിരക്കണക്കിനു ജീവിതങ്ങളുടെയും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലുള്ള എൻടിസി നേരിട്ടു നടത്തുന്ന ജില്ലയിലെ 2 മില്ലുകളാണിവ, കേരളത്തിൽ 5, രാജ്യത്ത് ആകെ 23 എണ്ണം. പല ഘട്ടങ്ങളിലായി കുറച്ചു മില്ലുകൾ തുറന്നെങ്കിലും ഭൂരിഭാഗവും അടഞ്ഞുതന്നെ. നിരന്തര സമരങ്ങൾക്കും തുടർ ചർച്ചകൾക്കും ശേഷം ഈ മാസം 31 ന് തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നുവരെ ഒരു ന‌ടപടിയും ഉണ്ടായി‌ട്ടില്ല. അതിനിടയിലാണ് 31ന് തുറക്കുന്ന 8 മില്ലുകളുടെ പേര് പുറത്തുവന്നത്. ഇക്കൂട്ടത്തിൽ ഈ മില്ലുകൾ ഇല്ലെന്നത് ആശങ്ക കൂട്ടുന്നു. 

ADVERTISEMENT

∙ കോവിഡ് അനുഗ്രഹമാക്കി എൻടിസി

എൻടിസിക്കു കീഴിലുള്ള മില്ലുകൾ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നതെന്നു കണക്കുകൾ പറയുന്നു. രാജ്യത്തെ 23 മില്ലുകളിലുമായി കഴിഞ്ഞ 2 വർഷത്തെ നഷ്ടം 320 കോടി രൂപയാണെന്ന് മാനേജ്മെന്റ് പറയുന്നു. മില്ലുകളുടെ ഭൂമി വിൽപന ന‌ടത്തി ലഭിച്ച തുകയും പ്രശ്നം പരിഹരിക്കാൻ ഉപയോഗിച്ചിട്ടും നഷ്ടക്കണക്കിനു കുറവില്ലെന്നു പറയുന്നു. ഇതിനിടയിലാണ് കോവിഡ് വന്നത്. അത് അടച്ചുപൂട്ടൽ എളുപ്പമാക്കി.

പ്രവർത്തിക്കുന്നതിനേക്കാൾ അടച്ചിടുന്നതാണ് ലാഭമെന്നു കണ്ടതോടെ തൊഴിലാളികളുടെ കണ്ണീരിനു വിലയില്ലാതായി. അടച്ചുപൂട്ടൽ പരമാവധി ദീർഘിപ്പിക്കാൻ മാനേജ്മെന്റ് പലവഴി തേടുമ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറുവഴികൾ തേടേണ്ട ദുരവസ്ഥയിലാണ് ജീവനക്കാർ, പ്രായം പലപ്പോഴും അവർക്ക് തടസ്സമാകുന്നു. 

∙ ലക്ഷ്മി മിൽസ്

ADVERTISEMENT

267 സ്ഥിരം ജീവനക്കാരാണ് ഇവിടെയുള്ളത്, 142 താൽക്കാലികക്കാരും. 6000 കിലോഗ്രാം നൂലായിരുന്നു അടച്ചുപൂട്ടലിനു തൊട്ടുമുൻപ് ഇവിടത്തെ ഒരു ദിവസത്തെ ശരാശരി ഉൽപാദനം. നേരത്തെ 8000 കിലോഗ്രാംവരെ ഉണ്ടായിരുന്നു. കഴിഞ്ഞ 2 വർഷത്തെ നഷ്ടം 20 കോടിയോളമാണെന്ന് മാനേജ്മെന്റ് പറയുന്നു. 10 ദിവസത്തെ ഉൽപാദനത്തിനുള്ള പഞ്ഞിയാണ് ഇപ്പോൾ കമ്പനിയിലുള്ളത്. കമ്പനി തുറന്നാലും ഉ‌ടൻ പഞ്ഞി വന്നില്ലെങ്കിൽ വീണ്ടും അടയ്ക്കേണ്ടിവരും. ഐഎൻടിയുസി, സിഐടിയു, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ ഒറ്റക്കെട്ടായാണ് സമരരംഗത്തുള്ളത്. ലോക്ഡൗൺ കാലത്ത് കമ്പനിയുടെ ഭൂമി അളന്നുതിട്ടപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. സാധാരണ നടപടിക്രമം മാത്രമാണെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം. എന്നാൽ കുത്തകകൾക്ക് വിൽക്കുന്നതിന്റെ മുന്നോടിയാണെന്നു പറഞ്ഞ് തൊഴിലാളികൾ എതിർത്തതോടെ ശ്രമം ഉപേക്ഷിച്ചു. 50 ഏക്കർ ഭൂമിയുണ്ട് കമ്പനിക്ക്. 1968 ൽ കാളിമുത്തു ചെട്ട്യാരാണ് മിൽ ആരംഭിച്ചത്. 1974ൽ ദേശസാൽക്കരണത്തിന്റെ ഭാഗമായി മിൽ കേന്ദ്രസർക്കാർ ഏറ്റെടുത്തു.

അളഗപ്പ മിൽസ്

∙ അളഗപ്പ മിൽ

270 സ്ഥിരം ജീവനക്കാർ, 170 താൽക്കാലികക്കാർ. കാലങ്ങളായി കമ്പനി നഷ്ടത്തിലാണ്. കഴിഞ്ഞ 2 വർഷത്തെ നഷ്ടം 22 കോടിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 20 ദിവസത്തേക്കുള്ള പഞ്ഞിയാണ് ഇപ്പോഴുള്ളത്. ഏകദേശം 6000 കിലോഗ്രാം തന്നെയായിരുന്നു ഇവിടത്തെയും പ്രതിദിന ഉൽപാദനം. അളഗപ്പ ചെട്ട്യാർ തുടങ്ങിവച്ച മില്ല് പിന്നീട് കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.

∙ എല്ലാം എൻടിസി

ADVERTISEMENT

നൂലുണ്ടാക്കാനുള്ള അസംസ്കൃത വസ്തുവായ കോ‌ട്ടണും (പരുത്തിയിൽനിന്നുള്ള പഞ്ഞി) സിന്തറ്റിക് ഫൈബറും (പോളിയസ്റ്റർ നൂലുണ്ടാക്കാനുള്ള കൃത്രിമ പഞ്ഞി) എല്ലാ മില്ലുകൾക്കും ആവശ്യാനുസരണം കൈമാറുന്നത് എൻടിസി നേരിട്ടാണ്. ഇവ നൂലാക്കി തിരിച്ച് എൻടിസിക്ക് തന്നെ കൈമാറുകയാണ് മില്ലുകളുടെ ജോലി. തനി കോട്ടൺ നൂലും തനി പോളിയസ്റ്റർ നൂലും കോട്ടണും പോളിയസ്റ്ററും ചേർത്ത നൂലും മില്ലുകൾ ഉണ്ടാക്കിനൽകുന്നു. ലക്ഷ്മി മില്ലിൽ 70 % പോളിയസ്റ്ററും 30 % കോട്ടണുമുള്ള നൂലാണ് നിർമിക്കുന്നത്. അളഗപ്പയിൽ 67 % പോളിയസ്റ്ററും 33% കോട്ടണുമുള്ള നൂലും. നൂൽ വിൽക്കുന്നത് എൻടിസി നേരിട്ടാണ്.

മാർക്കറ്റ് കൃത്യമായി മനസ്സിലാക്കാതെയുള്ള നൂൽ വിൽപനയാണോ നഷ്ടം വരുത്തിവയ്ക്കുന്നത്..? അതോ മറ്റാർക്കെങ്കിലും വേണ്ടി ഒതുങ്ങിക്കൊടുക്കുന്നതോ..? നഷ്ടക്കണക്ക് വിളമ്പുമ്പോൾ ഇങ്ങനെ ഒരുപാട് സംശയങ്ങളുണ്ട് സാധാരണ തൊഴിലാളിക്ക്. വിദേശ ഇറക്കുമതി കുറഞ്ഞ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ നൂലിന് ആവശ്യക്കാരേറെയാണ്. അപ്പോൾ മില്ലുകൾ അടച്ചുപൂട്ടലിലും..! അത്തിപ്പഴം പൂക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്..! ഈ നിലപാടാണ് സംശയങ്ങൾ വർധിപ്പിക്കുന്നത്. 

∙ തുറന്നു, അടച്ചു കണ്ണൂരിൽ

പോളിയസ്റ്റർ നൂലും കോ‌ട്ടൺ നൂലും ഉണ്ടാക്കുന്ന 2 യൂണിറ്റാണ് കണ്ണൂരിലെ കാന്നനൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസിലുള്ളത്. ജനുവരി 4നാണ് മില്ല് തുറന്നത്. എന്നാൽ പോളിയസ്റ്റർ യൂണിറ്റ് ജനുവരി 30ന് അടച്ചുപൂട്ടി. പഞ്ഞി വരാത്തതാണ് കാരണം. കോ‌ട്ടൺ യൂണിറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പരമാവധി 5 ദിവസത്തേക്കുള്ള പഞ്ഞി മാത്രമേ ഇവി‌ടെ ഇനി ബാക്കിയുള്ളൂ. അതിനി‌ടയിൽ പഞ്ഞി വന്നില്ലെങ്കിൽ ഈ മാസം അവസാനത്തോടെ ആ യൂണിറ്റും അടച്ചുപൂട്ടലിലേക്കു പോകാനാണ് സാധ്യതയെന്ന് തൊഴിലാളികൾ ആശങ്കപ്പെ‌ടുന്നു. ഫൈബർ യൂണിറ്റിൽ 235 തൊഴിലാളികളാണുണ്ടായിരുന്നത്. ഇവർ ഇപ്പോൾ തൊഴിൽരഹിതരായി. കോ‌ട്ടൺ യൂണിറ്റിൽ 150 പേർ ജോലി ചെയ്യുന്നു. 

∙ വിജയമോഹിനിയിൽ രാഷ്ട്രീയമെന്ന്

മിൽ തുറക്കുന്നതിൽ രാഷ്ട്രീയമുണ്ടെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെ‌ടുപ്പുമായി ബന്ധപ്പെ‌ട്ടാണ് ഈ മാസം 31ന് 8 മില്ലുകൾ തുറക്കാനൊരുങ്ങുന്നതെന്ന് ആരോപണമുണ്ട്. 31ന് തുറക്കുമെന്ന് പറഞ്ഞിരിക്കുന്ന തിരുവനന്തപുരത്തെ വിജയമോഹിനി മിൽസ്, നേമം മണ്ഡലത്തിൽ ഉൾപ്പെ‌ടുന്നതാണ്. മിൽ അടഞ്ഞുകിടക്കുന്നത് അവിടെ ഗുരുതര ഭവിഷ്യത്ത് സൃഷ്ടിക്കുമെന്ന് അറിഞ്ഞതുകൊണ്ടാണ് കേന്ദ്ര സർക്കാർ തുറക്കാൻ തീരുമാനിച്ചതെന്നാണ് ആരോപണം. മറ്റു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുത്ത മില്ലുകൾ തുറക്കുന്നതിൽ ഈ രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.

∙ ശമ്പളം പാതിയോ..കാൽഭാഗമോ..?

പകുതി ശമ്പളമാണ് ഇപ്പോൾ സ്ഥിരം ജീവനക്കാർക്ക് നൽകിവരുന്നത്. കമ്പനി പ്രവർത്തിക്കാത്തതിനാൽ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. അതിനാൽ അടച്ചുപൂട്ടലിനു മുൻപ് ലഭിച്ചിരുന്നതിന്റെ കാൽഭാഗം ശമ്പളമേ ഫലത്തിൽ ഇപ്പോൾ ലഭിക്കുന്നുള്ളൂവെന്ന് തൊഴിലാളികൾ പറയുന്നു.

എൻടിസിക്കു കീഴിലുള്ള കേരള മേഖലയിലെ മില്ലുകൾ
1. കേരള ലക്ഷ്മി മിൽസ്, പുല്ലഴി
2. അളഗപ്പ ടെക്സ്റ്റൈൽസ് (കൊച്ചിൻ) മിൽസ്, അളഗപ്പനഗർ‌
3. വിജയമോഹിനി മിൽസ്, തിരുവനന്തപുരം
4. കാന്നനൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസ്, കണ്ണൂർ
5. കാന്നനൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസ്, മാഹി

ഈ മാസം 31ന് തുറക്കുമെന്ന് പറഞ്ഞിരിക്കുന്ന മില്ലുകൾ
1. വിജയമോഹിനി മിൽസ്, തിരുവനന്തപുരം
2. സിഎസ്എംഡബ്ല്യു, കോയമ്പത്തൂർ
3. മുരുകൻ മിൽസ്, കോയമ്പത്തൂർ
4. തിരുപ്പതി മിൽസ്, തിരുപ്പതി
5. ആരതി മിൽസ് (കൊൽക്കത്ത)
‌6. ടാറ്റ മിൽസ് (മുംബൈ)
7. രാജ്നഗർ മിൽസ്(അഹമ്മദാബാദ്)
8. ബാർഷി മിൽസ് (സോളാപൂർ, മഹാരാഷ്ട്ര)