കോവിഡ് ഉയരെ; ഓഹരി താഴെ
മുംബൈ∙ കോവിഡ് ബാധിതരുടെ എണ്ണം പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്നതിന്റെ ആശങ്കയിൽ ഓഹരി വിപണി താഴേക്ക്. രൂപയുടെ വിനിമിയ മൂല്യവും ഇടിഞ്ഞു. ഓഹരി സൂചിക സെൻസെക്സ് 870.51 പോയിന്റ് (1.74%) താഴ്ന്ന് 49159.32ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 229.55 പോയിന്റ് (1.54%) കുറഞ്ഞ് 14637.80ൽ അവസാനിച്ചു. ബാങ്കിങ് ഓഹരികളിൽ വൻ

മുംബൈ∙ കോവിഡ് ബാധിതരുടെ എണ്ണം പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്നതിന്റെ ആശങ്കയിൽ ഓഹരി വിപണി താഴേക്ക്. രൂപയുടെ വിനിമിയ മൂല്യവും ഇടിഞ്ഞു. ഓഹരി സൂചിക സെൻസെക്സ് 870.51 പോയിന്റ് (1.74%) താഴ്ന്ന് 49159.32ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 229.55 പോയിന്റ് (1.54%) കുറഞ്ഞ് 14637.80ൽ അവസാനിച്ചു.
ബാങ്കിങ് ഓഹരികളിൽ വൻ വീഴ്ച ദൃശ്യമായപ്പോൾ, ഐടി കമ്പനി ഓഹരികൾ നേട്ടമുണ്ടാക്കി. പലിശ നിരക്കുകൾ നിർണയിക്കാൻ റിസർവ് ബാങ്കിന്റെ ധനനയ സമിതി യോഗം തുടങ്ങിയ സാഹചര്യത്തിൽ, നാളെ അതിന്റെ തീരുമാനം വരുന്നതുവരെ വിപണിയിൽ ചാഞ്ചാട്ടം ഉണ്ടാകാനൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
രൂപയുടെ വിനിമയ മൂല്യം 18 പൈസ ഇടിഞ്ഞ്, ഡോളറിന് 73.30 രൂപ എന്ന നിലയിലെത്തി.
രാജ്യാന്തര അസംസ്കൃത എണ്ണവില ബാരലിന് 63.43 ഡോളർ എന്ന നിലയിലേക്കു താണു.