വസ്ത്ര ബ്രാൻഡുകൾക്ക് ആശ്വാസമായി മാസ്ക്
കൊച്ചി∙ വസ്ത്ര നിർമാണശാലകൾക്ക് ആശ്വാസമായി തുണികൊണ്ടുള്ള മാസ്ക് നിർമാണം. ജീവനക്കാരെ ഒഴിവാക്കാതിരിക്കാനും ശമ്പളം നൽകാനും മിക്ക ബ്രാൻഡ് വസ്ത്രകമ്പനികൾക്കും ആശ്രയമാകുന്നത് തകൃതിയായ മാസ്ക് വിൽപനയാണ്.മാസ്കുകളുടെ ആവശ്യം അനുസരിച്ചു നിർമ്ച്ചാലും വിപണിയിൽ എത്തിക്കാൻ കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം

കൊച്ചി∙ വസ്ത്ര നിർമാണശാലകൾക്ക് ആശ്വാസമായി തുണികൊണ്ടുള്ള മാസ്ക് നിർമാണം. ജീവനക്കാരെ ഒഴിവാക്കാതിരിക്കാനും ശമ്പളം നൽകാനും മിക്ക ബ്രാൻഡ് വസ്ത്രകമ്പനികൾക്കും ആശ്രയമാകുന്നത് തകൃതിയായ മാസ്ക് വിൽപനയാണ്.
മാസ്കുകളുടെ ആവശ്യം അനുസരിച്ചു നിർമ്ച്ചാലും വിപണിയിൽ എത്തിക്കാൻ കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം കഴിയുന്നില്ലെന്നതാണു പ്രശ്നം. ഫാഷൻ ശ്രദ്ധാലുക്കളായ സ്ത്രീപുരുഷൻമാരെല്ലാം തുണി കൊണ്ടുള്ള, പലതരം ഡിസൈനിലുള്ള മാസ്ക് ധരിക്കുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമായിത് തന്നെ മാച്ച് ചെയ്യുന്ന നിറവും ഡിസൈനുമുള്ള മാസ്ക് ധരിക്കുന്നതു വ്യാപകമായിട്ടുണ്ട്.
പുരുഷൻമാരും ഇത്തരം ഡിസൈനർ മാസ്കുകൾ ധരിക്കുമ്പോൾ നിറങ്ങളിലും ഡിസൈനിലും വ്യത്യാസവുമുണ്ട്. ലേഡീസ് മാസ്കുകൾക്ക് പിങ്ക്, ഓറഞ്ച് നിറങ്ങളെങ്കിൽ പുരുഷൻമാർക്ക് കറുപ്പ്, നീല, ബ്രൗൺ നിറങ്ങൾ. ഷർട്ടിലും ലേഡീസ് ടോപ്പിലും കാണുന്ന പ്രിന്റഡ് ഡിസൈൻ വ്യത്യാസങ്ങൾ മാസ്കുകളിലുമുണ്ട്. ബ്രാൻഡഡ് മാസ്കുകൾക്ക് വിലയും കൂടുതലാണെങ്കിലും ആവശ്യക്കാർക്കു കുറവില്ല.
കേരളത്തിൽ ഈ രംഗത്തേക്ക് ആദ്യം പ്രവേശിച്ചത് വിഗാർഡ് ഗ്രൂപ്പിൽ നിന്നുള്ള വിസ്റ്റാർ കമ്പനിയാണ്. അടിവസ്ത്രങ്ങളും സ്പോർട്സ് വസ്ത്രങ്ങളും വീട്ടിൽ ധരിക്കാവുന്ന കാഷ്വൽസും നിർമ്ക്കുന്ന വിസ്റ്റാറിന് കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു കോടിയിലേറെ ബിസിനസ് മാസ്കുകളിൽനിന്നു മാത്രം ഉണ്ടായി. ജീവനക്കാർക്ക് ജോലിയും ശമ്പളവും നൽകാൻ ഈ രംഗം സഹായിച്ചുവെന്ന് വിസ്റ്റാർ എംഡി ഷീല കൊച്ചൗസേപ്പ് ചൂണ്ടിക്കാട്ടി. വിൽപന ഇതിലേറെ എത്തുമായിരുന്നു, കടകൾ അടഞ്ഞു കിടക്കുന്നതും ഗതാഗതനിയന്ത്രണവും ഇല്ലായിരുന്നെങ്കിൽ.
കാഷ്വൽ വസ്ത്രങ്ങൾ ഉൾപ്പടെ വിസ്റ്റാറിന്റെ വിറ്റുവരവ് 100 കോടിയിലെത്തിയിരുന്നു. പക്ഷേ കോവിഡ് കാലത്ത് 85 കോടിയായി കുറഞ്ഞു. വിപണി അടഞ്ഞിട്ടും ഓൺലൈൻ വിൽപനയിലൂടെയും മറ്റും ഇത്രയും ലഭിച്ചതു തന്നെ നേട്ടമായാണു കാണുന്നത്.