കൊച്ചി–മലബാർ ചരക്ക് കപ്പൽ സർവീസ് ഈ ആഴ്ച അവസാനം
കൊച്ചി ∙ ബേപ്പൂർ – അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊച്ചിയിൽ നിന്നു തീരദേശ ചരക്കു കപ്പൽ സർവീസ് ആരംഭിക്കുന്നത് ഈ ആഴ്ച അവസാനത്തേക്കു മാറ്റി. ഇന്ന് ആരംഭിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാലാണു നീട്ടിവച്ചത്. റൗണ്ട് ദ് കോസ്റ്റ് ഷിപ്പിങ് കമ്പനിയുടെ ‘എംവി ഹോപ് സെവൻ’ കപ്പലാണു സർവീസ് നടത്തുക.

വിദേശത്തു നിന്നും വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നും കൊച്ചി തുറമുഖത്തെത്തുന്ന കണ്ടെയ്നറുകൾ കുറഞ്ഞ ചെലവിൽ മലബാർ ജില്ലകളിലെത്തിക്കാൻ സർവീസ് സഹായിക്കുമെന്നാണു വിലയിരുത്തൽ. റോഡ് മാർഗം ചരക്കു നീക്കുന്നതിനെക്കാൾ 30 % വരെ കടത്തു കൂലി കുറയുമെന്നാണു പ്രതീക്ഷ. തുടക്കത്തിൽ ആഴ്ചയിൽ രണ്ടു സർവീസ് വീതം. പിന്നീട്, കൂടുതൽ കപ്പലുകളും സർവീസുകളും ആരംഭിക്കാനും സാധ്യതയുണ്ട്.