തിരുവനന്തപുരം∙ നിയമങ്ങളിൽ വ്യവസായികളെ ബുദ്ധിമുട്ടിക്കുന്ന കാലഹരണപ്പെട്ടതും യുക്തിരഹിതവുമായ വകുപ്പുകൾ പരിശോധിക്കാനായി മൂന്നംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.രാജീവ്. നുവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണി, നിയമപരിഷ്കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ.ശശിധരൻനായർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി.നന്ദകുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമങ്ങളിൽ വ്യവസായികളെ ബുദ്ധിമുട്ടിക്കുന്ന കാലഹരണപ്പെട്ടതും യുക്തിരഹിതവുമായ വകുപ്പുകൾ പരിശോധിക്കാനായി മൂന്നംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.രാജീവ്. നുവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണി, നിയമപരിഷ്കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ.ശശിധരൻനായർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി.നന്ദകുമാർ എന്നിവരാണു സമിതിയിൽ. 

മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. വ്യവസായികൾക്കും നിർദേശങ്ങൾ വയ്ക്കാം. ഏകോപനച്ചുമതല കെഎസ്ഐഡിസിക്കാണ്. സംരംഭകരുടെ പരാതികൾ വ്യവസായ വകുപ്പിനെ അറിയിക്കാനായി വെബ് പോർട്ടൽ തുടങ്ങുമെന്നും സംരംഭകരുടെ പരാതികൾ കേൾക്കാൻ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റർ പരിപാടിക്കുശേഷം മന്ത്രി പറഞ്ഞു.

ADVERTISEMENT

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ തദ്ദേശ വകുപ്പു മന്ത്രിയുടെ സാന്നിധ്യത്തിൽ തദ്ദേശ സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർക്കും. 100 കോടി രൂപയിലധികം മൂലധനമുള്ള പദ്ധതികൾ കേരളത്തിലേക്കു കൊണ്ടുവരാൻ  മാസത്തിൽ ഒരു ദിവസം നിക്ഷേപക സംഗമം നടത്തും. 

സംസ്ഥാനത്തേക്കു കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കും. ആദിത്യ ബിർള ഗ്രൂപ്പ് പ്രതിനിധികൾ നിക്ഷേപത്തിനു താൽപര്യം പ്രകടിപ്പിച്ച് കാണാനെത്തിയിരുന്നു. ഉത്തരവാദിത്ത നിക്ഷേപമാണു സർക്കാരിന്റെ നയം. ജില്ലാ ബാങ്കിങ് സമിതികളിൽ വ്യവസായ വകുപ്പ് പ്രതിനിധി കൃത്യമായി പങ്കെടുക്കുകയും റിപ്പോർട്ട് നൽകുകയും വേണമെന്നു നിർദേശം നൽകും. എല്ലാ വ്യവസായ പാർക്കുകളും ഏകീകൃത പാട്ട നയത്തിലേക്കു വരികയാണ്. ഇതിന്റെ കരട് തയാറായി വരുന്നു. സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് അഡ്രസ് മെക്കാനിസം ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മനഃപൂർവമായ അനാസ്ഥ വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്കു ബില്ലിൽ വ്യവസ്ഥ ചെയ്യും. 

ADVERTISEMENT

യന്ത്രം ഉപയോഗിച്ചും സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചും വ്യവസായികൾ ലോഡ് ഇറക്കുന്നിടത്തു ചുമട്ടുതൊഴിലാളി നിയമം നിലനിൽക്കില്ല. സംസ്ഥാനത്തു നോക്കുകൂലി കുറഞ്ഞിട്ടുണ്ട്. പുതിയ നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും ധാരണയില്ലാത്ത ഉദ്യോഗസ്ഥർക്കും സംരംഭകർക്കും ബോധവത്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു.