ഇന്ത്യയിൽ യാഹൂവിന്റെ ഉടമസ്ഥതയിലുള്ള എല്ലാ വാർത്താ വെബ്സൈറ്റുകൾക്കും പൂട്ടുവീഴാൻ കാരണം ഡിജിറ്റൽ മാധ്യമ രംഗത്തെ വിദേശ മുതൽമുടക്കിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം. ഇന്നലെയാണ് യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാൻസ്, എന്റർടൈൻമെന്റ് തുടങ്ങിയ...Yahoo, Yahoo closing, Yahoo manorama news, Yahoo latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയിൽ യാഹൂവിന്റെ ഉടമസ്ഥതയിലുള്ള എല്ലാ വാർത്താ വെബ്സൈറ്റുകൾക്കും പൂട്ടുവീഴാൻ കാരണം ഡിജിറ്റൽ മാധ്യമ രംഗത്തെ വിദേശ മുതൽമുടക്കിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം. ഇന്നലെയാണ് യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാൻസ്, എന്റർടൈൻമെന്റ് തുടങ്ങിയ പോർട്ടലുകൾ അവസാനിപ്പിച്ചത്. യാഹൂ ഇന്ത്യയുടെ ഹോം പേജ് ഇതോടെ ശൂന്യമായി. യാഹൂ മെയിലും സെർച്ചും ഉപയോഗിക്കുന്നതിൽ തടസ്സമില്ല. 20 വർഷം പ്രവർത്തിച്ച ശേഷമാണ് യാഹൂ ഇന്ത്യയിൽ വാർത്താവിതരണം അവസാനിപ്പിക്കുന്നത്. 

എന്താണ് സർക്കാർ നയം?

ADVERTISEMENT

ഇന്ത്യൻ ഡിജിറ്റൽ മാധ്യമരംഗത്ത് വിദേശമുതൽമുടക്ക് 26 ശതമാനമായി പരിമിതപ്പെടുത്തിയത് 2019 സെപ്റ്റംബർ 18നാണ്. 2020 നവംബറിൽ ചട്ടം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും അറിയിപ്പ് നൽകുകയായിരുന്നു. അച്ചടി, ടെലിവിഷൻ മാധ്യമങ്ങൾക്ക് മുൻപ് തന്നെ ബാധകമായിരുന്ന ചട്ടമാണ് ഡിജിറ്റൽ മാധ്യമങ്ങൾക്കു കൂടി ഏർപ്പെടുത്തിയത്. ഒക്ടോബർ 15ന് മുൻപായി ചട്ടം പാലിക്കണമെന്നായിരുന്നു ഉത്തരവ്. എല്ലാ ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങളും അവരുടെ ഓഹരിപങ്കാളിത്തവിവരങ്ങളും അന്ന് ഹാജരാക്കാനും നിർദേശിച്ചിരുന്നു.

ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത സ്ഥാപനമെങ്കിൽ വിദേശമുതൽമുടക്ക് 26 ശതമാനമായി കുറയ്ക്കുകയോ, അല്ലെങ്കിൽ കമ്പനി വിദേശത്ത് റജിസ്റ്റർ ചെയ്യുകയോ ആയിരുന്നു ഏക മാർഗം. യാഹൂ യുഎസ് കമ്പനിയാണെങ്കിലും യാഹൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റ‍ഡ് എന്ന പേരിലുള്ള ഇന്ത്യൻ റജിസ്ട്രേഷൻ ഉപയോഗിച്ചായിരുന്നു ഇന്ത്യയിലെ പ്രവർത്തനം. സർക്കാർ നിയന്ത്രണം കടുപ്പിച്ചതോടെ വിദേശമുതൽമുടക്ക് പരിമിതപ്പെടുത്തി പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി വന്നുവെന്നാണ് വിവരം.

ADVERTISEMENT

ഹഫ്പോസ്റ്റിന് സംഭവിച്ചത്

യുഎസ് ഡിജിറ്റൽ മീഡിയ കമ്പനിയായ ഹഫ്പോസ്റ്റിന്റെ ഇന്ത്യൻ പതിപ്പായ ഹഫ്പോസ്റ്റ് ഇന്ത്യയും വിദേശമുതൽമുടക്ക് നയത്തിൽ തട്ടിയാണ് പ്രവർത്തനം അവസാനിപ്പിച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ വെറൈസണിന്റെ ഉടമസ്ഥതയിലായിരുന്നു ഹഫ്പോസ്റ്റ്. പിന്നീട് ബസ്ഫീഡ് എന്ന യുഎസ് കമ്പനി വാങ്ങി.