കോവിഡ് –19 ആളുകളുടെ ജീവിതത്തിൽ അഭൂതപൂർവമായ മാറ്റങ്ങൾ കൊണ്ടുവന്നു എന്നു പറയാം. ഏതു സാഹചര്യങ്ങളിലും നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പുവരുത്താം എന്നതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധയോടെ ചിന്തിക്കാൻ നമ്മളിൽ പലരെയും ഇതു പ്രേരിപ്പിക്കുന്നു. ധനകാര്യ....life insurance, health insurance, health insurance plicies, insurance manorama news

കോവിഡ് –19 ആളുകളുടെ ജീവിതത്തിൽ അഭൂതപൂർവമായ മാറ്റങ്ങൾ കൊണ്ടുവന്നു എന്നു പറയാം. ഏതു സാഹചര്യങ്ങളിലും നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പുവരുത്താം എന്നതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധയോടെ ചിന്തിക്കാൻ നമ്മളിൽ പലരെയും ഇതു പ്രേരിപ്പിക്കുന്നു. ധനകാര്യ....life insurance, health insurance, health insurance plicies, insurance manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് –19 ആളുകളുടെ ജീവിതത്തിൽ അഭൂതപൂർവമായ മാറ്റങ്ങൾ കൊണ്ടുവന്നു എന്നു പറയാം. ഏതു സാഹചര്യങ്ങളിലും നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പുവരുത്താം എന്നതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധയോടെ ചിന്തിക്കാൻ നമ്മളിൽ പലരെയും ഇതു പ്രേരിപ്പിക്കുന്നു. ധനകാര്യ....life insurance, health insurance, health insurance plicies, insurance manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് –19  ആളുകളുടെ ജീവിതത്തിൽ അഭൂതപൂർവമായ മാറ്റങ്ങൾ കൊണ്ടുവന്നു എന്നു പറയാം. ഏതു സാഹചര്യങ്ങളിലും നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പുവരുത്താം എന്നതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധയോടെ ചിന്തിക്കാൻ നമ്മളിൽ പലരെയും ഇതു പ്രേരിപ്പിക്കുന്നു. ധനകാര്യ ആസൂത്രണത്തിന്റെ പ്രാധാന്യവും മതിയായ ലൈഫ്– ആരോഗ്യ ഇൻഷുറൻസുകളുടെ ആവശ്യകതയും ഈ പകർച്ചവ്യാധി എടുത്തുകാണിക്കുകയാണ്. 

മിക്ക ലൈഫ് ഇൻഷുറൻസ് പോളിസികളും അനുബന്ധ (ആഡ്– ഓൺ) സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. അവ മൂല്യവർധിത സേവനങ്ങളോ അല്ലെങ്കിൽ സംരക്ഷിത ആനുകൂല്യങ്ങളോ അതുമല്ലെങ്കിൽ പോളിസിയോടൊപ്പം വാങ്ങാൻ കഴിയുന്ന റൈഡറുകളോ ആകാം. താരതമ്യേന കുറഞ്ഞ ചെലവിൽ ഒരാളുടെ ധനകാര്യശേഖരം ശക്തിപ്പെടുത്താൻ ഈ അനുബന്ധ സവിശേഷതകൾ സഹായിക്കും. 

ADVERTISEMENT

ലൈഫ്, ആരോഗ്യ  ഇൻഷുറൻസുകൾക്കൊപ്പം  സാധാരണ ലഭിക്കുന്ന  റൈഡറുകൾ ഏതൊക്കെയാണെന്നു ചുവടെ  പരിശോധിക്കാം.

സ്റ്റെപ്–അപ് ആനുകൂല്യം: 

നിങ്ങൾ ചെറുപ്പത്തിൽ എടുക്കുന്ന ശുദ്ധ ടേം ഇൻഷുറൻസിനൊപ്പം അനുബന്ധ സവിശേഷതകൾ കൂട്ടിച്ചേർക്കുന്നത് പ്രീമിയം കുറച്ചു നിർത്താൻ സഹായിക്കും. ഒരാളുടെ സമ്പത്തും ചെലവും വരുമാനവും വർധിക്കുന്നതനുസരിച്ച് ഓട്ടമാറ്റിക്കായി ലൈഫ് ഇൻഷുറൻസ് കവർ നിശ്ചിത ശതമാനം വർധിക്കുന്നു. സാധാരണ പ്രീമിയം വർധിക്കുമ്പോൾ കൂടുതൽ കവറേജ് ലഭിക്കുന്നു. അതുവഴി കൂടുതൽ മൂല്യം നേരത്തേതന്നെ ഉറപ്പാക്കാൻ സാധിക്കുന്നു. 

ജീവിതഘട്ട ആനുകൂല്യങ്ങൾ:

ADVERTISEMENT

വിവാഹം, കുട്ടികളുടെ ജനനം, വീട് വാങ്ങൽ തുടങ്ങിയ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ, മുൻകൂട്ടി നിശ്ചയിച്ച പ്രീമിയം നിരക്കിൽ ലൈഫ് കവർ വർധിപ്പിക്കാൻ പോളിസി ഉടമയെ അനുവദിക്കുന്നു. സാഹചര്യങ്ങൾക്കനുസൃതമായി ലൈഫ് കവറിലെ വർധനയുടെ അളവ് പോളിസി ഉടമയ്ക്കു തിരഞ്ഞെടുക്കാം. മാത്രവുമല്ല പ്രീമിയം അനുബന്ധ തുകയ്ക്കു മാത്രമേ വർധിക്കുകയുള്ളൂ, ഇതിന് പുതിയ അണ്ടർറൈറ്റിങ്ങോ വൈദ്യ പരിശോധനയോ ആവശ്യമില്ല.

പങ്കാളിയുടെ കവർ: 

പങ്കാളിക്ക് ലൈഫ് കവറേജ് ലഭ്യമാക്കാൻ പോളിസി ഉടമയെ അനുവദിക്കുന്നതാണ് ഈ റൈഡർ. പങ്കാളിക്ക് പ്രത്യേക പോളിസി എടുക്കുന്നതിനെക്കാൾ താരതമ്യേന കുറഞ്ഞ പ്രീമിയത്തിൽ പോളിസി എടുക്കുവാൻ സാധിക്കുന്നു. 

കുട്ടികളുടെ വിദ്യാഭ്യാസത്തിനു പിന്തുണ: 

ADVERTISEMENT

കുട്ടികളുടെ വിദ്യാഭ്യാസത്തിനു വരുന്ന ചെലവു കണക്കാക്കി അതിനു തുല്യമായ കവറേജ് നൽകുന്നതാണ് ഈ റൈഡർ. ചെറിയൊരു അധിക പ്രീമിയത്തിൽ ഈ കവറേജ് ലഭിക്കുന്നു. 

മാരക രോഗ ചികിത്സയ്ക്ക് ആനുകൂല്യം: 

അതിജീവനത്തിനുള്ള സാധ്യത കുറയുന്ന ഒരു അവസാന ഘട്ട മെഡിക്കൽ അവസ്ഥയെ സൂചിപ്പിക്കുന്നതാണ് മാരകരോഗാവസ്ഥ. ഇത്തരമൊരു അവസ്ഥയിൽ നാമമാത്രമായ പ്രീമിയം അധികമായി നൽകി ഡെത്ത് ബെനിഫിറ്റ് മുൻകൂട്ടി സ്വീകരിക്കാൻ അനുവദിക്കുന്നതാണ് ഈ റൈഡർ. ഇങ്ങനെ ലഭിക്കുന്ന തുക ചികിത്സയ്ക്കായി ഉപയോഗിക്കാൻ സാധിക്കും.  സാധാരണയായി ഡെത്ത് ബെനിഫിറ്റ് തുകയുടെ 50% വരെയാണ് ലഭിക്കുക.

റൈഡറിന്റെ പ്രീമിയത്തിൽ ഇളവ്:

പേര് സൂചിപ്പിക്കുന്നതു പോലെ ഈ റൈഡർ വൈകല്യം, ഗുരുതരമായ രോഗം അല്ലെങ്കിൽ മരണം എന്നിവ സംഭവിച്ചാൽ പ്രീമിയം അടവ് ഒഴിവാക്കുന്നു. പോളിസി ഇനവും ആനുകൂല്യങ്ങളും അനുസരിച്ച് ഉപഭോക്താവിന്/കുടുംബത്തിന് പോളിസി കാലാവധിയുടെ അവസാനം ഉചിതമായ തുക ലഭിക്കും.

ആക്സിഡന്റൽ ഡെത്ത് ബെനിഫിറ്റ് റൈഡർ:

പേര് സൂചിപ്പിക്കുന്നത് പോലെ, പോളിസി ഉടമ അപകടം സംഭവിച്ച് മരണമടഞ്ഞാൽ ആശ്രിതർക്ക് അധിക ആനുകൂല്യം (സാധാരണയായി സം അഷ്വേഡ് തുകയുടെ ഇരട്ടി) ലഭ്യമാക്കുന്നു. നാമമാത്ര പ്രീമിയം നൽകിയാൽ മതി. 

ടോട്ടൽ ഡിസെബിലിറ്റി ബെനിഫിറ്റ് റൈഡർ: 

ഇൻഷുർ ചെയ്തയാൾക്ക് അപകടം മൂലം ജോലി ചെയ്യാൻ കഴിയാത്ത വിധത്തിൽ സ്ഥിരമായ വൈകല്യം സംഭവിച്ചാൽ ഉപയോഗപ്രദമാണ്. ഉദാഹരണത്തിന്, ഒരു നിശ്ചിത കാലയളവിൽ മൊത്തം തുക നൽകുന്നു അല്ലെങ്കിൽ ഒരു ഭാഗം മൊത്തമായി നൽകുകയും ശേഷിച്ചത് ഗഡുക്കളായും നൽകുന്നു. ചില റൈഡറുകൾ അടിസ്ഥാന പോളിസിയിലെ ഭാവി പ്രീമിയവും വേണ്ടെന്നുവയ്ക്കുന്നു.

ഫാമിലി ഇൻകം  ബെനിഫിറ്റ് റൈഡർ: 

പോളിസി ഉടമ മരിച്ചാൽ അയാളുടെ കുടുംബാംഗങ്ങൾക്ക് സ്ഥിരമായ പ്രതിമാസ വരുമാനം ഉറപ്പു നൽകുന്നതാണ് ഈ റൈഡർ.  തന്റെ കുടുംബത്തിന് എത്ര വർഷം ആനുകൂല്യം ലഭിക്കണമെന്ന് ഈ റൈഡർ വാങ്ങുന്ന സമയത്ത് പോളിസി ഉടമ നിശ്ചയിക്കേണ്ടതുണ്ട്.

ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡർ: 

ഈ റൈഡർ കവർ ചെയ്യുന്ന ഗുരുതരമായ രോഗം നിർണയിക്കപ്പെട്ടാൽ പോളിസി ഉടമയ്ക്ക് വലിയ തുക ഒരുമിച്ചു കിട്ടുന്നു.  വളരെ വൈവിധ്യമായ ക്രിട്ടിക്കൽ ഇൽനെസ് പോളിസികളുണ്ട്. കാൻസറിന്റെ കവറേജ് ലഭിക്കുന്നത്. അല്ലെങ്കിൽ 50 സാധാരണ രോഗങ്ങൾ കവർ ചെയ്യുന്നത് എന്നിങ്ങനെ. സാധാരണ ആരോഗ്യ പോളിസിക്കു അധിക പിന്തുണ നൽകുന്നതിനും ധനകാര്യ ആവശ്യങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പോളിസിയാണ് ഈ റൈഡർ. 

ഹോസ്പിറ്റൽ കാഷ് ബെനിഫിറ്റ് റൈഡർ: 

ആശുപത്രിയിൽ ചെലവഴിക്കുന്ന ഓരോ ദിവസവും ഒരു നിശ്ചിത തുക ഈ റൈഡർ നൽകും.കൂടാതെ പതിവ് മെഡിക്ലെയിം പദ്ധതിയിൽ പരിരക്ഷിക്കപ്പെടാത്ത ഏതെങ്കിലും ആകസ്മിക ചെലവുകൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും. 

സർജിക്കൽ ബെനിഫിറ്റ് റൈഡർ:

ക്രിട്ടിക്കൽ ഇൽനെസ് റൈഡറിനോട് സമാനതയുള്ളതാണ് ഈ റൈഡർ.  ലിസ്റ്റ് ചെയ്ത ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോൾ സർജിക്കൽ ബെനിഫിറ്റ് റൈഡർ വലിയൊരു തുക ഒരുമിച്ചു നൽകുന്നു. ശസ്ത്രക്രിയയുടെ അടിയന്തര സ്വഭാവമനുസരിച്ച് ആനുകൂല്യത്തിൽ വ്യത്യാസം വരാം.

ഇൻഷുറൻസ് പരിരക്ഷ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനു സഹായിക്കുന്ന ചെലവു കുറഞ്ഞ വഴികളാണ് റൈഡറുകൾ. വൈവിധ്യമാർന്ന റൈഡറുകൾ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. ഇവ മനസ്സിലാക്കി തിരഞ്ഞെടുക്കാം. അതേപോലെ റൈഡറുകൾക്ക് അധിക പ്രീമിയം വേണമോ അല്ലെങ്കിൽ പുതിയ മെഡിക്കൽ പരിശോധന വേണമോ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

മൊഹിത് ഗാർഗ് (പിഎൻബി മെറ്റ്ലൈഫ്  ഇന്ത്യ ഇൻഷുറൻസിൽ  പ്രോഡക്ട്സ് ഹെഡ് ആണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)