സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ റജിസ്ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചു തയാറാക്കിയ സുരക്ഷാ ഗുണനിലവാര ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ റജിസ്ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചു തയാറാക്കിയ സുരക്ഷാ ഗുണനിലവാര ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് റജിസ്ട്രേഷൻ നൽകുക.

കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി രൂപീകരിച്ച വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ 31 സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് ചട്ടങ്ങൾ തയാറാക്കിയത്. സൊസൈറ്റി മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മനേഷ് ഭാസ്കറാണ് നേതൃത്വം നൽകിയത്. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങിയ കമ്മിറ്റിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ റജിസ്ട്രേഷൻ അനുവദിക്കുന്നത്. 2 വർഷമാണ് കാലാവധി. കോവളത്തെ ബോണ്ട് വാട്ടർ സ്പോർട്സിന്റെ സ്കൂബ ഡൈവിങ്, കയാക്കിങ്, പാരാ സെയ്‌ലിങ് എന്നിവയ്ക്കാണ് ആദ്യ റജിസ്ട്രേഷൻ ലഭിച്ചത്. വിവരങ്ങൾക്ക് www.keralaadventure.org.