കൊച്ചി ∙ അനുദിനം കത്തിക്കയറുന്ന ഇന്ധന വിലയിൽ രാജ്യത്തിനാകെ പൊള്ളുമ്പോൾ എണ്ണക്കമ്പനികൾ നേടുന്നതു വൻ ലാഭം. പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ) എന്നിവയുടെ ഇക്കഴിഞ്ഞ ജൂലൈ – സെപ്‌റ്റംബർ കാലയളവിലെ ആകെ അറ്റാദായം 11,354.28 കോടി രൂപ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ അനുദിനം കത്തിക്കയറുന്ന ഇന്ധന വിലയിൽ രാജ്യത്തിനാകെ പൊള്ളുമ്പോൾ എണ്ണക്കമ്പനികൾ നേടുന്നതു വൻ ലാഭം. പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്‌ഥാൻ  പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ) എന്നിവയുടെ ഇക്കഴിഞ്ഞ ജൂലൈ – സെപ്‌റ്റംബർ കാലയളവിലെ ആകെ അറ്റാദായം 11,354.28 കോടി രൂപ. ഐഒസിയും ബിപിസിഎലും ഓഹരി ഉടമകൾക്ക് ആകർഷകമായ ഇടക്കാല ലാഭവീതമാണു പ്രഖ്യാപിച്ചിരിക്കുന്നത്.

ലാഭവീതത്തിന്റെ ഗണ്യമായ വിഹിതം ലഭിക്കുന്നതാകട്ടെ  ഡീസലിനും പെട്രോളിനും അതിഭീമമായ നികുതി വസൂലാക്കുന്ന കേന്ദ്ര സർക്കാരിനും. ഐഒസിയുടെ അറ്റാദായം 6235.39 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6160.70 കോടി മാത്രമായിരുന്നു അറ്റാദായം. മൊത്ത വരുമാനം 1,17,870.77 കോടിയായിരുന്നത് 1,72, 646.31 കോടിയിലേക്ക് ഉയർന്നിരിക്കുന്നു. പ്രഖ്യാപിച്ചിരിക്കുന്ന ഇടക്കാല ലാഭവീതം 50 ശതമാനമാണ്.

ADVERTISEMENT

ബിപിസിഎലിന്റെ ജൂലൈ – സെപ്‌റ്റംബർ അറ്റാദായം 3200 കോടി രൂപ. മുൻ വർഷത്തെ 2589 കോടിയുടെ അറ്റാദായത്തെക്കാൾ 23.6% വർധന. പ്രവർത്തന വരുമാനത്തിലെ വർധന 53.7 ശതമാനമാണ്. ബിപിസിഎലും 50 ശതമാനമാണു ലാഭവീതം പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്പിസിഎൽ  1918.89 കോടി രൂപ അറ്റാദായം നേടി. ജൂലൈ – സെപ്‌റ്റംബർ കാലയളവിലെ ആകെ വരുമാനം 88,085.42 കോടിരൂപയായി വർധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 62,439.86 കോടി മാത്രമായിരുന്നു ആകെ വരുമാനം.

ADVERTISEMENT