ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽ നിന്നു നേരിട്ട് പച്ചക്കറി സംഭരിക്കാൻ കൃഷിവകുപ്പ്
തിരുവനന്തപുരം ∙ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽ നിന്നു നേരിട്ട് പച്ചക്കറി സംഭരിച്ച് ഹോർട്ടികോർപ് മുഖേന കേരളത്തിൽ വിൽക്കുന്നതിന്റെ ഭാഗമായി ഈ മാസം 8 ന് സംസ്ഥാന കൃഷി വകുപ്പ് തമിഴ്നാടുമായി ധാരണാപത്രം ഒപ്പിടും. ആദ്യ ലോഡ് അടുത്തയാഴ്ച സംസ്ഥാനത്ത് എത്തും. തെങ്കാശിയിൽ പച്ചക്കറി സംഭരണ കേന്ദ്രം

തിരുവനന്തപുരം ∙ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽ നിന്നു നേരിട്ട് പച്ചക്കറി സംഭരിച്ച് ഹോർട്ടികോർപ് മുഖേന കേരളത്തിൽ വിൽക്കുന്നതിന്റെ ഭാഗമായി ഈ മാസം 8 ന് സംസ്ഥാന കൃഷി വകുപ്പ് തമിഴ്നാടുമായി ധാരണാപത്രം ഒപ്പിടും. ആദ്യ ലോഡ് അടുത്തയാഴ്ച സംസ്ഥാനത്ത് എത്തും. തെങ്കാശിയിൽ പച്ചക്കറി സംഭരണ കേന്ദ്രം തുടങ്ങുന്നതിന് തമിഴ്നാട് ഒരാഴ്ചത്തെ സാവകാശം തേടി. അതു വരെ, തമിഴ്നാട്ടിലെ കാർഷികോൽപാദന കമ്പനികളുടെ കലക‍്ഷൻ സെന്ററുകളിൽ എത്തിയാണ് പച്ചക്കറികൾ ശേഖരിക്കുക. പഴവർഗങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്.
ഇതിന്റെ ഭാഗമായി ഇന്നലെ തെങ്കാശിയിലെ ഡപ്യൂട്ടി ഡയറക്ടറുടെ (മാർക്കറ്റിങ്) ഓഫിസിൽ ഹോർട്ടികോർപ് എംഡി സജീവിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. കാർഷികോൽപാദന കമ്പനികൾ, കർഷക സംരക്ഷണ ഗ്രൂപ്പുകൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, കർഷക പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു. സവാള, ചെറിയ ഉള്ളി, വെണ്ടയ്ക്ക, അമരയ്ക്ക, കത്തിരിക്ക, പയർ വർഗങ്ങൾ, പപ്പായ, നാരങ്ങ, നെല്ലിക്ക, നാളികേരം എന്നിവയാണ് എത്തിക്കുക.
എല്ലാ ദിവസവും വൈകിട്ട് 6 ന് തമിഴ്നാട് കൃഷി വകുപ്പിന്റെ മാർക്കറ്റിങ് വിഭാഗം ഉൽപന്നങ്ങളുടെ വില പ്രഖ്യാപിക്കും. ഈ വിലയ്ക്കാവും കേരളം വാങ്ങുക. അടുത്ത ദിവസത്തേക്കുള്ള ഓർഡർ തലേ ദിവസം വൈകിട്ട് 3 നു നൽകണമെന്നാണു ധാരണ. പച്ചക്കറികളും മറ്റും ഗ്രേഡ് ചെയ്ത്, തരം തിരിച്ച് പാക്കറ്റുകളിലാക്കി ലോഡ് ചെയ്യും. കേടായ പച്ചക്കറികൾ കേരളത്തിൽ എത്തിക്കില്ലെന്നു തമിഴ്നാട് പ്രതിനിധികൾ ഉറപ്പു നൽകി.