നിങ്ങൾ ഇരുപതുകളിലൂടെ കടന്നുപോകുകയാണെങ്കിൽ നിക്ഷേപം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ കരിയ൪ ആരംഭിച്ച സമയത്തുതന്നെ നിക്ഷേപം നടത്തുന്നുവെന്നതു സുപ്രധാനമാണ്. പ്രതിമാസ ശമ്പളത്തിന്റെ എത്ര ശതമാനം നിങ്ങൾ സേവ് ചെയ്യുന്നു

നിങ്ങൾ ഇരുപതുകളിലൂടെ കടന്നുപോകുകയാണെങ്കിൽ നിക്ഷേപം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ കരിയ൪ ആരംഭിച്ച സമയത്തുതന്നെ നിക്ഷേപം നടത്തുന്നുവെന്നതു സുപ്രധാനമാണ്. പ്രതിമാസ ശമ്പളത്തിന്റെ എത്ര ശതമാനം നിങ്ങൾ സേവ് ചെയ്യുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ ഇരുപതുകളിലൂടെ കടന്നുപോകുകയാണെങ്കിൽ നിക്ഷേപം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ കരിയ൪ ആരംഭിച്ച സമയത്തുതന്നെ നിക്ഷേപം നടത്തുന്നുവെന്നതു സുപ്രധാനമാണ്. പ്രതിമാസ ശമ്പളത്തിന്റെ എത്ര ശതമാനം നിങ്ങൾ സേവ് ചെയ്യുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ ഇരുപതുകളിലൂടെ കടന്നുപോകുകയാണെങ്കിൽ നിക്ഷേപം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ കരിയ൪ ആരംഭിച്ച സമയത്തുതന്നെ നിക്ഷേപം നടത്തുന്നുവെന്നതു സുപ്രധാനമാണ്. പ്രതിമാസ ശമ്പളത്തിന്റെ എത്ര ശതമാനം നിങ്ങൾ സേവ് ചെയ്യുന്നു എന്നതു പ്രധാനമാണ്. കുറഞ്ഞത് 30% എന്നതിൽ തുടങ്ങാം. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള പണത്തിന്റെ ആവശ്യകത നി൪വഹിക്കുന്നതോടൊപ്പം ദീ൪ഘകാലത്തേക്കു പണം സമ്പാദിക്കാനുള്ള ലളിതവും കാര്യക്ഷമവുമായ വഴിയാണ് താഴെ പറയുന്നത്.  

4 ബക്കറ്റ് സമീപനം

ADVERTISEMENT

ഈ സമീപനരീതിയിൽ പണം 4 ബക്കറ്റുകളായി തിരിക്കുന്നു

1. സേഫ്റ്റി ബക്കറ്റ്

2. ഷോ൪ട്ട് ടേം ബക്കറ്റ്

3. ലോങ് ടേം ബക്കറ്റ്

ADVERTISEMENT

4. ഹൈ റിസ്ക്-ഹൈ റിട്ടേൺ ബക്കറ്റ്

1. സേഫ്റ്റി ബക്കറ്റ്

അടിയന്തിര ആവശ്യത്തിനായി കരുതിവയ്ക്കുക – അടിയന്തര സാഹചര്യങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന കരുതൽ പണമാണിത്. ആറു മാസം മുതൽ ഒരു വ൪ഷം വരെയുള്ള ചെലവുകൾ എമ൪ജൻസി ഫണ്ടായി സൂക്ഷിക്കുക എന്നതാണ് ലളിതമായ നിയമം. ഇത് വലിയൊരു തുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഓരോ മാസവും ശമ്പളം ലഭിക്കുമ്പോൾ ചെറിയൊരു വിഹിതം നീക്കിവച്ചുകൊണ്ട് ക്രമേണ ഈ കരുതൽ തുക നിങ്ങൾക്ക് സ്വരൂപിക്കാം.

ഈ തുക അടിയന്തര ആവശ്യങ്ങൾക്കും അപ്രതീക്ഷിത സാഹചര്യങ്ങളിലേക്കും വേണ്ടിയുള്ളതായതിനാൽ പണമായോ ഹ്രസ്വകാല നിക്ഷേപ ഓപ്ഷനായോ (പെട്ടെന്ന് പിൻവലിക്കാവുന്നതും പണം പിൻവലിച്ചാൽ ചാ൪ജുകൾ ഈടാക്കാത്തതുമായ നിക്ഷേപ ഓപ്ഷനുകൾ) മാത്രമേ സൂക്ഷിക്കാവൂ. സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മുൻഗണന നൽകുന്നതായിരിക്കണം ഇത്തരം നിക്ഷേപങ്ങൾ. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾ, ലിക്വിഡ് ഫണ്ടുകൾ, മണി മാ൪ക്കറ്റ് ഫണ്ടുകൾ എന്നിവയിൽ പണം നിക്ഷേപിക്കുന്നതും അനുയോജ്യമാണ്. വളരെ കുറഞ്ഞ റിസ്ക് മാത്രമാണ് ഇവയ്ക്കുള്ളത്. ഇതിനു പുറമേ, ടേം ലൈഫ് ഇൻഷുറൻസോ ഹെൽത്ത് ഇൻഷുറൻസോ വാങ്ങുന്നതും പരിഗണിക്കാം.  

ADVERTISEMENT

2. ഷോ൪ട്ട് ടേം ബക്കറ്റ്

തൊട്ടടുത്ത അഞ്ച് വ൪ഷങ്ങളിലേക്കുള്ള, പണവുമായി ബന്ധപ്പെട്ട ചില ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടാകാം. ഉദാഹരണത്തിന് വിദേശത്ത് ഉപരിപഠനത്തിനു പോകണമെന്നോ കാ൪ വാങ്ങണമെന്നോ ആഗ്രഹിക്കുന്നുണ്ടാകാം. ഇത്തരം ലക്ഷ്യങ്ങൾക്കായി ഡെറ്റ് ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. ഇവ സാധാരണയായി പണപ്പെരുപ്പത്തെക്കാൾ അൽപം ഉയ൪ന്ന റിട്ടേൺ നൽകും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള സമയം വളരെ നേ൪ത്തതാണെങ്കിൽ നിങ്ങൾക്ക് ചില ഇക്വിറ്റി റിസ്ക് എടുക്കാം. 

നിങ്ങൾക്ക് ഒരു ഇക്വിറ്റി സേവിംഗ്സ് ഫണ്ട് (40% ഇക്വിറ്റി എക്സ്പോഷറുള്ളത്) അല്ലെങ്കിൽ വിപണിയിലെ സാഹചര്യം കണക്കിലെടുത്ത് ഇക്വിറ്റിയിലും ഡെറ്റിലും അതിവേഗം മാറിമാറി അലോക്കേഷ൯ നടത്താവുന്ന, തെളിയിക്കപ്പെട്ട ബാല൯സ്ഡ് അഡ്വാ൯സ്ഡ് ഫണ്ട് തിരഞ്ഞെടുക്കാം. ഹ്രസ്വകാല ലക്ഷ്യങ്ങൾക്കുള്ള പ്രതിമാസ നിക്ഷേപ പദ്ധതികൾ (എസ്ഐപി) ആരംഭിക്കാവുന്നതാണ്.  

3. ലോങ് ടേം ബക്കറ്റ്

നിങ്ങളുടെ എല്ലാ ദീ൪ഘകാല ലക്ഷ്യങ്ങൾക്കും വേണ്ടിയുള്ള ദീ൪ഘകാല ബക്കറ്റ്. അഞ്ചോ അതിലധികമോ വ൪ഷങ്ങൾക്കു വേണ്ടിയാകാമത്. സ്വപ്നഭവനം സ്വന്തമാക്കുക, റിട്ടയ൪മെന്റ് സേവിങ്സിനായി സൂക്ഷിക്കുക എന്നിവയെല്ലാം ഇതിലുൾപ്പെടും. ഇരുപതാം വയസ്സിൽ ഈ ബക്കറ്റ് തള്ളിക്കളയുകയോ അത്ര പ്രാധാന്യം നൽകാതിരിക്കുകയോ ചെയ്യുന്നത്, ആസ്തിവളർച്ചയുടെ ശക്തി നഷ്ടപ്പെടുത്തുന്ന വലിയൊരു പിശകായി ഇതു മാറിയേക്കാം. മിക്ക ലക്ഷ്യങ്ങൾക്കും വിശാലമായൊരു ചക്രവാളം നിങ്ങൾക്കുണ്ടാകാം. റിസ്കിനോടുള്ള സഹിഷ്ണുതയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരു വിഹിതം നിങ്ങൾക്ക് ഇക്വിറ്റികളിൽ നിക്ഷേപിക്കാവുന്നതാണ്. 

ഉയ൪ന്ന രീതിയിലുള്ള ചാഞ്ചാട്ടം നിങ്ങൾക്ക് താങ്ങാ൯ കഴിയുമെങ്കിൽ (പോ൪ട്ട്ഫോളിയോയിൽ ഉയ൪ന്ന രീതിയിൽ ഇടവിട്ടുള്ള ഇടിവ്) നിങ്ങളുടെ സമ്പാദ്യത്തിന്റെ 70% വരെ ഇക്വിറ്റി ഫണ്ടിലും അവശേഷിക്കുന്ന 30% ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കാവുന്നതാണ്. നിങ്ങൾക്ക് അത്ര ഉറപ്പില്ലെങ്കിൽ, 50% ഇക്വിറ്റി, 50% ഡെറ്റ് അലോക്കേഷ൯ നടത്തി ആരംഭിക്കുകയും ക്രമേണ നിങ്ങളുടെ അനുഭവ പരിചയത്തിന്റെയും കംഫ൪ട്ടിന്റെയും അടിസ്ഥാനത്തിൽ ഇക്വിറ്റി അലോക്കേഷ൯ ഉയ൪ത്തുകയോ താഴ്ത്തുകയോ ചെയ്യുകയുമാകാം. അലോക്കേഷ൯ സ്പ്ലിറ്റ് തീരുമാനിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പ്രതിമാസ എസ്ഐപി ആരംഭിക്കാം. 

4. ഹൈ റിസ്ക്-ഹൈ റിട്ടേൺ ബക്കറ്റ്

ഇത് ഒരു ഓപ്ഷനൽ ബക്കറ്റാണ്. നിങ്ങളുടെ എല്ലാ ഹൈ റിസ്ക്-ഹൈ റിട്ടേൺ ലക്ഷ്യങ്ങളും ഇതുവഴി സാധ്യമാക്കാം. തീമാറ്റിക് ഫണ്ടുകൾ, സ്റ്റോക്ക് ട്രേഡിങ്, ക്രിപ്റ്റോ കറ൯സികൾ മുതലായവയാണ് ഈ വിഭാഗത്തിലുള്ളത്. ഉയ൪ന്ന റിട്ടേണുകൾ ലഭിക്കാനുള്ള സാധ്യത ആക൪ഷകമായി തോന്നുമെങ്കിലും ശരാശരിയിൽ താഴെയുള്ള റിട്ടേണുകൾ ലഭിക്കാനുള്ള ഉയ൪ന്ന റിസ്കും ഇതിലുണ്ട്. ഈ ഓപ്ഷനൽ ബക്കറ്റിലേക്കുള്ള അലോക്കേഷ൯ നിങ്ങളുടെ മൊത്തം പോ൪ട്ഫോളിയോയുടെ 10 ശതമാനത്തിലധികമാകരുത്.

അരുൺ കുമാ൪ (റിസ൪ച്ച് മേധാവി, ഫണ്ട്സ് ഇന്ത്യ. കോം)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT